ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
ഒരിടത്ത് ഒരു സൂക്ഷ്മജീവി ഉണ്ടായിരുന്നു. അവനെ ആർക്കും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമായിരുന്നില്ല. എന്നാൽ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ ആളുകൾക്ക് അതിനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. കാഴ്ചക്ക് നല്ല ഭംഗിയാണ് ശരീരം മുഴുവൻ നാരുകൾ പോലെയും പല വർണ്ണങ്ങൾ ഓടും കൂടിയ ഉരുണ്ട രൂപം. കൊറോണ വൈറസ് വിഭാഗത്തിൽപ്പെട്ട അവന്റെ പേര് കോവിഡ്-19 ചൈനയിൽ വെച്ചാണ് ആദ്യമായി ആളുകൾ അവനെ തിരിച്ചറിഞ്ഞത്. സമ്പർക്കത്തിലൂടെ ആണ് എല്ലാവരിലേക്കും പ്രവേശിക്കുക പിന്നീട് പല രോഗങ്ങൾ കൊണ്ട് അവശനാക്കിയ ശേഷം ജീവനെടുക്കുന്നു. ഒരാൾക്ക് മറ്റൊരാളുടെ അടുത്തു ചെല്ലുവാൻ പോലും പേടിയാണ്. എല്ലാ ജനങ്ങളും ആഴ്ചകളായി വീടുകളിൽ തന്നെ കഴിയുകയാണ്. കടകൾ തുറക്കുന്നില്ല, വാഹനങ്ങൾ ഓടുന്നില്ല, ആഘോഷങ്ങളില്ല, ആരാധനാലയങ്ങളിൽ പോലും വിലക്ക്. സർക്കാരിന്റെ ഉചിതമായ നടപടി മൂലം വീടുകളിൽ വേണ്ട സഹായം ലഭിക്കുന്നത് കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടില്ലാതെ കഴിയുന്നു. ഇങ്ങനെ ഒരു അവസ്ഥ മനുഷ്യർ ജീവിതത്തിൽ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾതന്നെ നൂറുകണക്കിന് രാജ്യങ്ങളിൽ കോവിഡ് എത്തിക്കഴിഞ്ഞു. മരണസംഖ്യ രണ്ടുലക്ഷത്തോളം അടുക്കുന്നു. 20 ലക്ഷം ആളുകൾ രോഗികളായി മാറിക്കഴിഞ്ഞു. അവൻ നിസാരക്കാരനല്ല "മഹാമാരി" എന്നാണ് ലോകരാജ്യങ്ങൾ അവന് നൽകിയ വിശേഷണം. ലോകം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് കോവിഡ് തുരത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ശാസ്ത്ര ലോകം അവനെ കീഴടക്കുവാൻ പുതിയ വാക്സിൻ കണ്ടുപിടിക്കുക തന്നെ ചെയ്യും. എല്ലാവരും അതിനായി പ്രാർത്ഥിക്കുക. വൈറസുകളെ പേടിക്കാത്ത ഒരു ഭാവി ജീവിതം നമുക്ക് സ്വപ്നം കാണാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |