ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം വീണ്ടെടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം വീണ്ടെടുക്കാം

ദിനംപ്രതി നമുക്ക് ചുറ്റും രോഗങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ് . കാലത്തിൽ നിന്നും വ്യത്യസ്തമായ ജീവിത ശൈലിയിലൂടെയാണ് പോകുന്നത്. അത് മൂലം രോഗങ്ങളും കൂടിവരികയാണ് . ഫാസ്റ്റ് ഫുഡിനെ മനുഷ്യൻ ആശ്രയിക്കുന്നത് മൂലം ഓരോ അസ്ഥിക്കും ബലക്കുറവ് ഉണ്ടാകുന്നു . മാത്രമല്ല കാൻസർ പോലുള്ള രോഗങ്ങൾ കടന്നുപിടിക്കുന്നു. പഴയ കാലഘട്ടത്തിലേക്ക് നോക്കുകയാണെങ്കിൽ പ്രകൃതിദത്തമായ ഭക്ഷണങ്ങൾ കഴിക്കുകയും എല്ലുമുറിയെ പണിയെടുക്കുകയും ചെയ്യുന്നത് മൂലം മനുഷ്യായുസ്സ് വളരെ കൂടിയിരുന്നു. ഇപ്പോൾ ഓരോദിവസവും നമ്മൾ മാധ്യമങ്ങളിലൂടെ കാണുന്ന മറ്റൊന്നാണ് ആദിവാസി മേഖലകളിൽപ്പെട്ടവരെല്ലാം നേരിടുന്ന പ്രശ്നങ്ങൾ. ദിനംപ്രതി ജീവിതത്തിൽ നമ്മൾ സുഖസൗകര്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതുമൂലം മനുഷ്യായുസ്സിന്റെ വലിപ്പം കുറയുന്നു. ഭക്ഷണത്തിനു രുചിയും മണവും ലഭിക്കുന്നതിനായി പല രാസവസ്തുക്കൾ കലർത്തുന്നു. ഇതുമൂലം ഒരു രോഗങ്ങളെയും തടഞ്ഞുനിർത്താനുള്ള പ്രതിരോധശേഷി നമ്മുടെ ശരീരത്തിനില്ല. നല്ല ഭക്ഷണവും തുടർച്ചയായ വ്യായാമവും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമാണ്.


അനഘ സാബു
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം