ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ ശുചിതത്തിന്റെ മഹത്വം
ശുചിതത്തിന്റെ മഹത്വം രാമപുരം എന്ന ഗ്രാമത്തിൽ അക്കുവും വിക്കുവും മുത്തുവും എന്ന മൂന്നു കൂട്ടുകാരുണ്ടായിരുന്നു. അക്കുവും വിക്കുവുംസഹോദരങ്ങൾ കൂടിയാണ്. ഇവരുടെ അച്ചന്മാർ അവരുടെ വീടിനടുത്തുള്ള വയലിൽ വാഴകൃഷി ചെയ്തായിരുന്നു ജീവിച്ചിരുനത്. സാധാരണ പോലെ അച്ചന്മാർ കൃഷിപണി ചെയ്യാനും അക്കുവും വിക്കുവും മുത്തുവും അരുവികരയിൽ കളിക്കാനും. അങ്ങനെ അച്ചന്മാർ പണി തുടങ്ങി. കൂട്ടുകാർ കളിയും. അങ്ങനെ സമയം ഉച്ചയായി. എല്ലാവരും തളർനു ഇരിക്കുകയാണ്. അപ്പോൾ എല്ലാവർക്കുമുള്ള ആഹാരവുമായി അമ്മമാർ എത്തി. അക്കുവിന്റ അമ്മ എല്ലാവരോടും കൈകഴുകാൻ പറഞ്ഞു. എല്ലാവരും കൈ കഴുകാൻ തുടങ്ങി. പക്ഷെ മുത്തു മാത്രം കൈ കഴുകിയില്ല. ആര് നിർബന്ധിച്ചിടും അവൻ കഴുകിയില്ല. അവസാനം എല്ലാവരും ആഹാരം കഴിക്കാൻ ഇരുന്നു. കൂട്ടത്തിൽ മുത്തുവും. അമ്മമാർ ആഹാരം വിളമ്പി. അങ്ങനെ എല്ലാവരും ആഹാരം കഴിച്ച്, വീണ്ടും പണി തുടങ്ങി. കൂട്ടുകാർ കളിയും.നേരം ഇരുട്ടി തുടങ്ങി. എല്ലാവരും വീട്ടിലേക്കു പോകാൻ തുടങ്ങി. അടുത്ത ദിവസം നേരം പുലർന്നു. മുത്തു ഉണർന്നതു മുതൽ അവനു സഹിക്കാൻ വയ്യാത്ത വയറു വേദന തോന്നി. അപ്പോൾ തന്നെ അവന്റെ അച്ഛനും അമ്മയും കൂടി അവിടെ അടുത്തുള്ള കുട്ടപ്പൻ വൈദ്യരുടെ അടുത്ത് അവനെ എത്തിച്ചു. വൈദ്യർ പറഞ്ഞു ഇന്നല ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ കഴുകാതിരുന്നതു കൊണ്ടാണ് വയറു വേദന വന്നത് എന്ന്. ഇനി മുതൽ ആഹാരം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം എന്ന് ഉപദേശിക്കുകയും ചെയ്തു. ഈ സംഭവം നടന്നതിൽ തുടർന്ന് പിന്നീട് ഒരിക്കലും മുത്തു കൈ കഴുകിയിട്ടു മാത്രമേ ആഹാരം കഴിക്കുകയൊള്ളു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം