ജി.ബി.എച്ച്.എസ്.എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം സുന്ദര കേരളത്തിനായി

ഇന്ന് ലോകം മുഴുവൻ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണ് ശുചിത്വം. കൊറോണ പോലുള്ള വൻ രോഗങ്ങൾ പടർന്നു പിടിക്കുന്ന ഇക്കാലത്തു ശുചിത്വ പരിപാലനം നാം അനുവർത്തിക്കേണ്ട ഒരു ശീലം തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഒരു കാലം വരെ ശുചിത്വത്തിന്റെയും സംസ്കാരത്തിന്റെയും കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമതായിരുന്നു.

എന്നാൽ ഇന്ന് മലയാളികളായ നാം ശുചിത്വത്തിന് ഒരു പ്രാധാന്യവും നൽകുന്നില്ല. അതിനു കാരണം പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും മറ്റും കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളെ പിന്തുടർന്നപ്പോൾ ശുചിത്വം നാം മനപ്പൂർവം മറന്നു പോയി. എന്നാൽ ഇന്ന് പാശ്ചാത്യ രാജ്യങ്ങളായ സ്വിസ്സർലാൻഡും ഫ്രാൻസുമാണ് ലോകത്തെ ഏറ്റവും ശുചിത്വമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനതുള്ളതെന്ന് നമ്മെ അത്ഭുതപെടുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ പത്തിൽ പോലുമില് നാം വ്യക്തി ശുചിത്വത്തിനു മാത്രം പ്രാധാന്യം നൽകുന്നത് കൊണ്ടാണ്. ശുചിത്വത്തിന് വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, ആരോഗ്യശുചിത്വം, ഭക്ഷണശുചിത്വം തുടങ്ങി വ്യത്യസ്ത തലങ്ങളുണ്ട്. ഇവയെല്ലാം നാം പ്രാവർത്തികമാക്കാൻ ശ്രമിക്കണം.

ഭഗവത് ഗീത, ഖുർആൻ, ബൈബിൾ, ഗുരു ഗ്രന്ഥ് സാഹിബ്‌ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളിലും ശുചിത്വത്തെ കുറിച്ച് ധാരാളമായി പറഞ്ഞിട്ടുണ്ട്. ശുചിത്വം എന്ന ശീലം നാം പതിവാക്കണം. എന്നാൽ നമുക്ക് രോഗങ്ങളെ ഒരു പരിധി വരെ തടയാനാകും. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതു വഴി പരിസ്ഥിതിശുചിത്വം നമുക്ക് ഉറപ്പാക്കാൻ സാധിക്കും. ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും വിദ്യാലയങ്ങളും വൃത്തിയാക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ തന്നെ അത് സാമൂഹികശുചിത്വത്തിന്റെ ഭാഗമാകും. അങ്ങനെ ശുചിത്വം പാലിക്കുന്നത് വഴി നമുക്ക് നല്ലൊരു ജീവിതം നയിക്കാനാകും. രോഗങ്ങളില്ലാത്ത സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം !

"വളരട്ടെ ശുചിത്വം........... ഉയരട്ടെ കേരളം.........."

മുഹമ്മദ് സുഹൈൽ
10A ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം