ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

മനസ്സു ചെറുതായി തോന്നിത്തുടങ്ങുമ്പോൾ
തോന്നിത്തുടങ്ങും ലോകം , എത്ര ചെറുതാണെന്ന്.
ചുരുങ്ങിച്ചുരുങ്ങി അവസാനമതൊരു
കിണറായി മാറും.
അപ്പോൾ തോന്നും.
ഈ കുഞ്ഞു ലോകത്തിൽ എനിക്കറിയാത്തതായൊന്നുമില്ലെന്ന്.
താനാരൊക്കെയോ ആണെന്നും, എല്ലാറ്റിനും മീതെയാണെന്നും
സ്വയം ഓടി ഒന്നാമനായി സ്വയം നിർമ്മിച്ച
വിജയ പീഠത്തിൽ നിന്ന്
വിജയഭേരി മുഴക്കുമ്പോൾ
തിരിച്ചറിയുന്നില്ല ചിലത്, കുറഞ്ഞ പക്ഷം, താൻ
സ്വയം ഭൂവല്ലെന്നോർക്കുന്നതു നന്ന്; കാരണം ആ ചിന്ത
മണ്ണിൽ കാലുറച്ചു നിൽക്കാൻ സഹായിക്കും, ചെറു കാറ്റിൽ ഉലയാതെ നിർത്തും.

അക്ഷയ
5 B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത