ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ്! ഈ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പേടി കൂടുകയാണ്. നമുക്ക് ഭയമല്ല വേണ്ടത് കരുതലാണ്. ഈ ലോകത്ത് മരിച്ചുവീഴുന്ന വരുടെ എണ്ണം കൂടുതലാണ്. നമ്മളെ നാം തന്നെ സൂക്ഷിക്കണം. കരുതൽ ഇല്ലാതെ പുറത്തു പോകരുത്. കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ പോണം. ഈ മഹാമാരിയെ ഭയപ്പെടാതെ ഇരുന്നാൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. നമ്മൾ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

നമ്മുടെ വീട് നാം നല്ല വൃത്തിയായി സൂക്ഷിക്കണം.നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ കൊറോണ വൈറസ് കാരണം ഗുണം ഉണ്ടായത് ഈ ഭൂമിക്ക് ആണ് ഇപ്പോൾ ഈ ഭൂമിയിൽ കുറച്ച് ശതമാനമെങ്കിലും മലിനീകരം കുറഞ്ഞിട്ടുണ്ട്. എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ ഇതിനു മുൻപ് വന്ന എല്ലാ പ്രതിസന്ധികളും നാം നേരിട്ടും. ഉദാഹരണം നിപ്പ, പ്രളയം, കൊടുംകാറ്റ്. ഇതും നാം ഒന്നിച്ചുനിന്ന് നേരിടും. ഗവൺമെന്റ് പറയുന്നത് കേട്ട് വീട്ടിലിരുന്നാൽ നമുക്ക് ഈ കൊറോണ വൈറസ് എന്ന മഹാമാരി ഭൂമിയിൽ നിന്നും തുരത്താൻ സാധിക്കും. ലോക ഡൗൺ കാലമാണ് നമുക്ക് വേണ്ടിയാണ് സർക്കാർ ഇങ്ങനെയും നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് അതു പാലിച്ചു നാം വീട്ടിൽ തന്നെ ഇരിക്കണം. പൊലീസുകാരും സർക്കാർ ജീവനക്കാരും നമുക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുമ്പോൾ നാം അത് കാര്യമാക്കാതെ നടക്കരുത്.

ഒന്നിച്ചു നിൽക്കാം

ഈ മഹാമാരിയെ നേരിടാം

Anzila Rahman
8 G ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം