ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

2018 ലെ വലിയ ഒരു പ്രളയത്തെ നേരിട്ടവരാണ് നാം കേരളീയർ. ഇപ്പോഴിതാ കോ വിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ ഒരു ചുടലക്കളമാക്കി മാറ്റിയിരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഭീകരൻ പടർന്നു പിടിച്ചു കഴിഞ്ഞു. കൊറോണ എന്ന ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടുമടക്കാത്ത രാജ്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ചൈനയ്ക്കു ശേഷം അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും ഈ രാക്ഷസൻ മരണ നൃത്തമാടുകയാണ്. അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങൾ പോലും ഈ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്.

ചൈനയിലെ വുഹാൻ പട്ടണത്തിൽ ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത് 2019 ലാണ്. അതുകൊണ്ടാണ് ഇതിന് കോവി ഡ് 19 എന്ന പേരു വന്നത്. ലോകം മുഴുവൻ ഇപ്പോൾ ലോക്ക് ഡൗണിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളോ, ഫാക്ടറികളോ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. നമ്മുടെ രാജ്യത്തിലും, നമ്മുടെ കൊച്ചു കേരളത്തിലും ഇപ്പോൾ ലോക്ക് ഡൗൺ ആണ്.

കേരളം ലോക രാഷ്ട്രങ്ങൾക്കു വരെ മാതൃകയാവുന്നവിധത്തിലാണ് ഈ മഹാമാരിയെ നേരിട്ടത്. ജനങ്ങളുടെ സഹകരണം കൊണ്ടു മാത്രമേ ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയൂ. സോപ്പോ ,ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, വീട്ടിനകത്തുതന്നെയിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഗവൺമെന്റിന്റെ നിർദേശങ്ങൾ അനുസരിക്കുക തുടങ്ങിയവയിലൂടെ മാത്രമേ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഴിയൂ.

ശാരീരിക അകലം, സാമൂഹിക ഒരുമ - അതാവട്ടെ ഈ കോവി ഡ് കാലത്തെ നമ്മുടെ മുദ്രാവാക്യം.

ശ്രേയ .എസ് .
5 B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം