ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി പെറ്റ പന്തിരുകുലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പെറ്റ പന്തിരുകുലം

പ്രകൃതി പെറ്റ പന്തിരുകുലത്തിൽ ഒരുപാട് നല്ലവരും ദുഷ്ടരും ഉണ്ട്. അതിൽ പേരെടുത്ത ദുഷ്ടകുലമാണ് വൈറസ് കുലം. ഇതിൽ ഏറ്റവും വലിയ ദുഷ്ടസന്തതിയാണ് "കൊറോണ വൈറസ് ". വളരെ ബുദ്ധിമാന്മാരും സത് വൃത്തരുമാണ് മനുഷ്യവർഗ്ഗം. മനുഷ്യവർഗ്ഗത്തെ പ്രകൃതി നന്നായി സ്നേഹിക്കുന്നതിന് അസൂയ മൂത്ത കൊറോണ കുലത്തെ മുതിർന്നവരുടെ തീരുമാനപ്രകാരം വീട്ടിൽ നിന്ന് പുറത്താക്കൂ. കൊറോണയ്ക്ക് തന്റെ വീടും വീട്ടുകാരും നഷ്ടപ്പെടൊൻ കാരണമായ മനുഷ്യരെ നശിപ്പിക്കുവാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. അവൻ തന്ത്രപൂർവം മനുഷ്യകുലത്തിലേക്ക് നുഴഞ്ഞുകയറി. അവൻ ലോകം മുഴുവൻ ഓടിനടന്ന് തന്റെ സാന്നിധ്യം ഉറപ്പിച്ച് ജനങ്ങളിലേക്ക് ഭീതി പരത്തി നടന്നു. അവന്റെ സാന്നിധ്യം എത്തുന്നിടത്തെല്ലാം ആ വിഷവൈറസിന്റെ സാന്നിധ്യവും പരന്നുകൊണ്ടിരുന്നു. ലോകത്തിലെ ഒരു കുഞ്ഞു സംസ്ഥാനമായ കേരളത്തിലും അവൻ സ്ഥാനം പിടിച്ചു. കേരളത്തിലെ ബുദ്ധിമാന്മാരും ക്ഷമാശീലരും വിദഗ് ദ്ധരുമായ മലയാളികൾ പലതരം നിയമനടപടികളിലൂടെ ഒരുമിച്ചു പൊരുടുകയാണ്. കേരളത്തിന്റെ തന്ത്രങ്ങളും സൂത്രങ്ങളും കണ്ട് കൊറോണ പകച്ചുനിൽക്കുകയാണ്. ലോകത്തൊരിടത്തും കീഴടങ്ങാൻ തയാറാവാത്ത കൊറോണ പക്ഷെ കേരളനാട്ടിലെ ജനരക്ഷകരായ ആരോഗ്യപ്രവർത്തകരുടെയും കൊറോണക്കെതിരെ അശ്വമേധം നയിക്കുന്ന വിജയശ്രീലാളിതനായേ അടങ്ങൂ എന്ന് ശപഥം ചെയ്ത പടനായകന്റെ മുന്നിലും ഉപദേശനിർദേശങ്ങൾ കൊണ്ട് ജനതയെ ചേർത്തുപിടിക്കുന്ന അധ്യാപികയുടെ മുന്നിലും പകച്ചുപോയ കൊറോണ തന്റെ തേരോട്ടങ്ങൾ ഇവിടെ വിലപോവില്ല എന്ന തിരിച്ചറിവിൽ പകച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ കൊറോണക്കെതിരായി "ഒരുമയോടെ അകന്നിരിക്കാം" എന്ന ആപ്തവാക്യത്തിലൂടെ പ്രകൃതി സംരക്ഷണമാർഗങ്ങളിലൂടെ മനുഷ്യകുലം മുന്നേറിക്കൊണ്ടിരിക്കുന്നു. ‍

ആഷിഫ . എ
8 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം