എനിക്കൊരാശ
എല്ലാ ദ്രോഹവും സഹിച്ച്
മാലിന്യക്കുളത്തിൽ മുങ്ങി
മരണവെപ്രാളത്തിൽചുങ്ങിചുളുങ്ങിയ
ഭൂമിയെ നേരിൽക്കാണാൻ
സർവ്വംസഹയായ അവൾക്ക്
അന്ത്യശുശ്രൂഷ ചെയ്യാൻ
ബന്ധുക്കളെ അവസാനമായി-
ക്കാണാൻ എൻെറ മങ്ങിയ
കണ്ണടകൊടുക്കാൻഅവളുടെ ജഡത്തിനെ
വെള്ള പുതപ്പിച്ച്ഒന്നേങ്ങിക്കരയാൻ.