ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഗോൾ 2026

Schoolwiki സംരംഭത്തിൽ നിന്ന്

1 Million Toofan Goals @ World Cup 2026

ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം

1 മില്യൺ തൂഫാൻ ഗോൾ ചലഞ്ചിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നുള്ള ഗോൾ ചിത്രങ്ങൾ.

ഗോൾ ചിത്രങ്ങൾ

ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ജി ജി എച്ച് എച്ച് എസ് മലപ്പുറം

ലോക കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജി ജി എച്ച് എച്ച് എസ് മലപ്പുറം സ്കൂളിൽ 12/06/2026 ഉച്ചയ്ക്ക് ശേഷം വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ തങ്ങളുടെ ഇഷ്ട രാജ്യങ്ങളുടെയും താരങ്ങളുടെയും ജേഴ്സികൾ ധരിച്ച് വിളംബര ജാഥയിൽ പങ്കെടുത്തു.

തുടർന്ന് ഓഫീസിന് മുൻവശമുള്ള ഗ്രൗണ്ടിൽ ഷൂട്ട്‌ ഔട്ട്‌ മത്സരം നടത്തി. വൺ മില്യൺ തൂഫാൻ ഗോളിന്റെ  ഭാഗമായുള്ള മത്സരം ഗോളടിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ബീനാ മാണിക്കോത്ത് നിർവഹിച്ചു. വിദ്യാർത്ഥിനികളും അധ്യാപകരും ഗോളടിച്ചതിനുശേഷം വിദ്യാർത്ഥിനികൾ തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.