ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മങ്ങിയകാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മങ്ങിയകാഴ്ചകൾ      

സാഗരങ്ങൾക്കപ്പുറം
പ്രണയം
ലോക്ക് ഡൗണറിയാതെ
ഓൺലൈനായി
ചേക്കേറവെ
ഒരുതേങ്ങൽ
അയാളിലെത്തിയോ...

തോന്നലെന്ന് കരുതി വീണ്ടും
കാണാമറയത്തെ
പ്രണയലോകം തേടി...

വീണ്ടുമെപ്പോഴോ
ഒരുതേങ്ങലുണർന്ന നേരം
അയാൾ
ഇയർഫോണിനെ
ചെവിയിലാക്കി...

ഇടക്കെപ്പോഴോ
വിശപ്പിലെരിഞ്ഞ
ഒരു ലോക്ക്ഡൗൺ
ജീവിതം
നോട്ടിഫിക്കേഷനായെത്തവെ
അതുമായി
സ്റ്റാറ്റസിന്റെ
ആനന്ദലോകത്തെക്ക്...

അപ്പോഴും അയാളറിയാതെ
മതിലിനപ്പുറം
ഒരു ചിത എരിഞ്ഞു
തീരുന്നുണ്ടായിരുന്നു...

ഷഹ്ന എ. എസ്
9 C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത