Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തന്നെ ജീവിതം
സീതാപുരം എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വലിയ മരം നിൽപ്പുണ്ട്. റോഡിന്റെ വശത്തായി പ്രൗഡിയോടെ നിൽക്കുന്ന മരം. നാലഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് അവിടൊരു ചെമ്മൺ പാതയായിരുന്നു ഉണ്ടായിരുന്നത്. അനേകം വൃക്ഷങ്ങൽ ചുറ്റപ്പെട്ട ഒരു പാത. അന്ന് താൻ ഒറ്റക്കായിരുന്നില്ല. തനിക്ക് കൂട്ടിന് ഒരുപാട് മരങ്ങൾ അവ നിറയെ നിരവധി പക്ഷികളും അണ്ണാനും എല്ലാം കൂടി മനസിനൊരു പ്രത്യേക സന്തോഷം തന്നെ യായിരുന്നു. ഓണക്കാലമായാലും വിഷുവായാലും അന്ന് മരങ്ങൾക്ക് ചുറ്റും ആളുകൾ കൂടുമായിരുന്നു. കുട്ടികളുടെ കളികളും കിളികളുടെ കൊഞ്ചലുകളുമൊക്കെ കൊണ്ട് ആഘോഷം തന്നെയായിരുന്നു.നാട് വികസിക്കുന്നതിന്റെ ഭാഗമായി സീതാപുരത്തും ഒരു റോഡ് വന്നു. റോഡ് നിർമിക്കുന്നതിനായി മരങ്ങളെയെല്ലാം വെട്ടി മുറിച്ചു. റോഡ് വരുമ്പോൾമരങ്ങളെ കൊണ്ട് വലിയ ഉപകാരമൊന്നും ഇല്ലെന്നു തോന്നിയാകും വെട്ടിക്കളഞ്ഞത്. എന്നാൽ എന്നെ മാത്രമെന്തേ വെട്ടിയില്ല.. റോഡിന്റെ വശത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന മരം കൂടെക്കൂടെ തന്നോടു തന്നെ ചോദിക്കും. ഉത്തരം കിട്ടാറില്ല.
ഇപ്പോൾ ആ മരത്തിനു ഭയമാണ്. കണ്ണു തുറന്നാൽ ചുറ്റും അപകടങ്ങളും മരണങ്ങളും.എന്തു ചെയ്യാൻ..റോഡ് സൈഡിലല്ലേ നിൽപ്പ്. അതു കൊണ്ട് കാലനെ നല്ല പരിചയമുണ്ട്. എന്തൊക്കെയായലും മരം തന്റെ കർത്തവ്യം കൃത്യമായി ചെയ്യുന്നുണ്ട്. സദാ സമയവും മലിനമായ വായുവിനെ സ്വീകരിച്ച്, ശുദ്ധികരിച്ച് തിരിച്ചയക്കുന്നു. ഇതിനൊരു ഭംഗവും വരാതെ മരം അതീവ ശ്രദ്ധയോടെയാണ് നിൽക്കുന്നത്. വിരലിലെണ്ണാൻ കഴിയുന്ന പക്ഷികളേ ഇന്ന് മരത്തിലുഉള്ളൂ. ഒരു അണ്ണനെ പോലും കാണുന്നുമില്ല. കാണുന്നതു മുഴുവൻ മണ്ണ് മാന്തിയന്ത്രങ്ങളുടെ ജൈത്രയാത്രയും .ഫ്രീക്കൻമാരുടെ ബൈക്കിലൂടെയുള്ളതേരോട്ടവും ഒക്കെയാണ്
എന്തായാലും ക്ഷീണിച്ചുവരുന്നവർക്കെല്ലാം ശുദ്ധവായുവും തണലും നൽകാൻ മരം എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. കഴിക്കാൻ കായ്കനികളും നൽക്കുന്നുണ്ട്. പക്ഷേ കായ്കനികളെല്ലാം മണ്ണിൽ വീണ് അഴുകി കിടക്കുന്നത് കാണാൻ വയ്യ തന്നെ. ബർഗറിന്റെയും പിസയുടെയും കാലത്ത് ഇതൊക്കെ ആര് കഴിക്കാൻ. വലിയ തറവാടുകൾ ഇരുന്ന സ്ഥാനത്ത് ഇന്ന് ആകാശം മുട്ടി നിൽകുന്ന ഫ്ലാറ്റുകൾ വാഹനങ്ങളുടെ തിക്കും തിരക്കും. വിഷവാതകങ്ങൾ ചുറ്റും കുമിഞ്ഞു കൂടുന്നതും മരം വേദനയോടെ കാണുന്നു.
അതെ നാലഞ്ച് പതിറ്റാണ്ടുകളായി ലോകം മാറുന്നത് മരം കണ്ടു നിന്നു. ഒരു ദിവസം മരം പേടിച്ചതുപോലെ തന്നെ സംഭവിച്ചു. മരത്തെ വെട്ടാൻ ആളുകൾ വന്നു. ചെയ്ത ഉപകാരങ്ങൾക്ക് ഒരു വാക്കുപോലും പറയാതെ അവർ മരത്തെ ആഞ്ഞുവെട്ടി. വെട്ടേൽക്കുമ്പോൾ മരം നൊന്തു കൊണ്ടു പറഞ്ഞു. "എന്റെ സർവവും ഞാൻ നിങ്ങൾക്കല്ലേ തന്നത്. ഇനിയെന്റെ തടികൂടിയല്ലേ അവശേഷിക്കുന്നുള്ളൂ അതും കൂടി എടുത്തോളൂ.
എന്നാൽ ലാഭകൊതിമൂത്ത നിസ്വാർത്ഥരായ ,ക്രൂരതയുടെ പര്യായമായ മനുഷ്യർക്ക് അതൊന്നുംപ്രശ്നമല്ലായിരുന്നു. അവർ ആ പാവത്തെ വെട്ടി മുറിവേൽപിച്ചുകൊണ്ടിരുന്നു .അങ്ങനെ നീണ്ടകാലം മനുഷ്യന്റെ ക്രൂരതകൾക്ക് മൂകസാക്ഷിയായ ആ മരത്തിന് നിസ്സഹായതയോടെ വീഴേണ്ടിവന്നു.ഇത് വെറുമൊരു മരത്തിന്റെ അവസ്ഥയല്ലനമ്മുടെ പ്രകൃതിയുടെ മൊത്തത്തിലുള്ള അവസ്ഥയാണ്.വികസനംഅത്യാവശ്യം തന്നെയാണ്.എന്നാൽ വികസനത്തിന്റെ പേരിൽ എന്തെല്ലാം നശിപ്പിക്കുന്നു,ചവിട്ടിമെതിക്കുന്നു.
പ്രകൃതി എന്നാൽ നമ്മുടെ ജീവിതം തന്നെയാണ് അതിനെ നശിപ്പിച്ചു കൊണ്ട് നമുക്ക് നിലനില്പില്ലെന്നത് നിസ്തർക്കമാണ്.നാം ശ്വസിക്കുന്ന ഓക്സിജ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് പലരാജ്യങ്ങളും. അങ്ങനെ നോക്കുമ്പോൾ ഓരോ മരവും നൽകുന്ന ഓക്സിജന് എത്ര കോടികൾ വിലയിട്ടാലും മതിവരുമോ.
എല്ലാ മരങ്ങളും മുറിച്ച് കഴിയുമ്പോൾ ശ്വസിക്കാൻ ശുദ്ധവായു ലഭിക്കാതെ വരുമ്പോൾ മാത്രം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി, പ്രകൃതി സംരക്ഷിക്കുന്നതിനെപ്പറ്റി, നാം ബോധവാൻ മാരായാൽ മതിയോ....... ഇല്ല നമ്മൾ കർമനിരതരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രക്യതി സ്നേഹികളായ, നിസ്വാർത്ഥതയുമ്മുള്ള, ഒരു തലമുറ വളർന്ന് വരട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം
|