ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഭിന്നശേഷി കലോത്സവം ചമയം 2023

Schoolwiki സംരംഭത്തിൽ നിന്ന്

Date: 29-01-2023

ചമയം 2k23:ലോഗോ

ജി.ഒ.എച്ച്‌.എസ്‌.എസ്‌ 'ചമയം 2K23'

ജില്ലാ ഭിന്നശേഷി സൗഹൃദോൽസവം ശ്രദ്ധേയമായി

എടത്തനാട്ടുകര:  എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ

അറുപത്തി ആറാം വാർഷിക,  ഹയർ സെക്കന്ററിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ

ഭാഗമായി ജില്ലയിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാ സൗഹൃദോൽസവം

'ചമയം 2K23'  ശ്രദ്ധേയമായി സമാപിച്ചു.ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നും 18 ഇനങ്ങളിലായി,

ഒന്നാം ക്ലാസ്സ് മുതൽ ഹയർ സെക്കന്ററി വരെയുള്ള വിവിധ ഭിന്ന ശേഷി വിഭാഗങ്ങളിൽപ്പെട്ട അഞ്ഞൂറോളം

വിദ്യാർഥികൾ പങ്കെടുത്തു.പ്രത്യേകം സജ്ജമാക്കിയ ഏഴ്‌ വേദികളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്‌.

മൽസര സ്വഭാവമില്ലാതെ സംഘടിപ്പിച്ച കലാമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങളും

സർട്ടിഫിക്കറ്റും നൽകി.കലോൽസവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ  ഉദ്ഘാടനം ചെയ്തു. ജില

പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ.

മുഖ്യാതിഥിയായി. വേദികൾ സന്ദർശിച്ച അദ്ദേഹം സമ്മാന ദാനവും നിർവഹിച്ചു.അലനല്ലൂർ ഗ്രാമ

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലി മഠത്തൊടി, ബ്ലോക്ക് പഞ്ചായത്ത്

അംഗം പി.പി.ഷാനവാസ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്,

സജ്‌ന സത്താർ, പി. രഞ്ജിത്ത്, ബഷീർ പടുകുണ്ടിൽ, നൈസി ബെന്നി, മണ്ണാർക്കാട് ബി.പി.സി. എം.അബ്ബാസ്,

പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടിൽ, പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌ സി.ടി.രവീന്ദ്രൻ, പ്രിൻസിപ്പാൾ

എസ്. പ്രതീഭ, അച്ചുതൻ പനച്ചിക്കുത്ത്, മുഫീന ഏനു, പി.ആദിൽ ഹാമിദ്‌, പി.ദിലീപ്‌, സി.ബഷീർ,

റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ എന്നിവർ പ്രസംഗിച്ചു.സ്കൂൾ ലിറ്റിൽ കൈറ്റ്സ്‌ യൂണിറ്റും വിദ്യാരംഗം

കലാസാഹിത്യവേദിയും സംയുക്തമായി തയ്യാറാക്കിയ 'ഡിജി ലുക്ക്‌ ഡിജിറ്റൽ മാഗസിൻ' ജില്ലാ പഞ്ചായത്ത്‌

പ്രസിഡന്റ്‌ പ്രകാശനം ചെയ്തു.സംസ്ഥാന ശാസ്ത്രമേള, കലോൽസവം, കായികമേള എന്നിവയിലെ വിജയികൾക്കും

വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.വൈകുന്നേരം  നടന്ന സമാപന

ചമയം ഉത്ഘാടനം

സമ്മേളനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷറ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ,

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ലൈല ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം 

മണികണ്ഠൻ വടശ്ശേരി, അലനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം. ജിഷ, ഷമീർ പുത്തങ്കോട്ട്,

അനിൽ കുമാർ, ഡി.പി.ഒ. എസ്‌.എസ്‌.കെ. പാലക്കാട്‌ ഡോ.ഷാജുദ്ദീൻ, അമാന അബ്ദു റഹിമാൻ,

എ.പി.മാനു, സി.ഡി.എസ്‌. കുടുംബശ്രീ ചെയർപേഴ്സൺ രതിക, സ്‌കൂൾ എസ്.എം.സി. ചെയർമാൻ

സിദ്ദീഖ് പാലത്തിങ്ങൽ, പ്രധാനാധ്യാപകൻ പി. റഹ്‌മത്ത്, പ്രോഗ്രാം കമ്മറ്റി കൺവീനർ ബി.ബി. ഹരിദാസ്,

ഹൈസ്‌കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

ചമയം ലോഗോ തയ്യാറാക്കിയ എം.കെ.ഇഖ്‌ബാലിനെ ചടങ്ങിൽ ആദരിച്ചു.

ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച മണ്ണാർക്കാട്‌ ബി.ആർ.സി.ക്ക്‌ ഉപഹാരം സമ്മാനിച്ചു.

സ്കൂൾ എസ്‌.പി.സി. യു ട്യൂബ്‌ ചാനൽ വഴിയും സ്കൂൾ ഫേസ്‌ ബുക്ക്‌ പേജിലൂടെയും ആയിരങ്ങൾ പരിപാടി ഓൺ

ലൈനായി തൽസമയം വീക്ഷിച്ചു.


https://youtu.be/JUk8yXhMz9U