ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ജനൽ ജില്ലകളിലൂടെ പ്രകാശം വന്നപ്പോഴാണ് അവൻ ഉറക്കമുണർന്നത്. ഇന്നലെ രാത്രി വളരെ വൈകിയാണ് ഉറങ്ങിയത്. അവധിക്കാലം വിനോദത്തിനടിമയായ കാലമാണ്. ഈ അവധിക്കാലം എന്റെ പ്രിയപ്പെട്ട അവധിക്കാലമാണ്. കാരണം എനിക്കൊരു പുതിയ മൊബൈൽ ലഭിച്ചു. സമ്മാനമായി തന്നതല്ല, വാശിപിടിച്ച് വാങ്ങിച്ചതാണ്. മൊബൈൽ കാരണം സമയം പോകുന്നതേ അറിയുന്നില്ല. പുസ്തകം അവധി തുടങ്ങുന്നതിനു മുൻപ് എടുത്തതാണ് അതൊക്കെയിപ്പോൾ എവിടെയാണാവോ. അവന്റെയുള്ളിൽ ആശങ്ക നിറഞ്ഞു. അടുക്കളയിൽ നിന്നും അമ്മ വിളിച്ചപ്പോഴാണ് അവൻ ചിന്തയിൽ നിന്ന് ഉണർന്നത്. എണീറ്റു പ്രഭാത കർമ്മം ചെയ്യാൻ നടന്നപ്പോൾ അനിയത്തിയും ചേച്ചിയും അടുക്കളയിൽ ജോലി എടുക്കുന്നു. പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു ചായ കുടിച്ചു വന്നപ്പോൾ മുറ്റത്ത് പത്രം കിടക്കുന്നു. അതെടുക്കാൻ തിരിഞ്ഞു. പക്ഷേ റൂമിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ (തന്റെ പ്രിയ സുഹൃത്തിനെ) കുറിച്ച് ഓർത്തപ്പോൾ പത്രം എടുക്കാൻ തോന്നിയില്ല. വേഗം റൂമിൽ കയറി മൊബൈൽ എടുത്തു. ഇന്നലെ ഉച്ചസമയത്ത് തുടങ്ങിയ തലവേദനയാണ്. മാറുന്ന ഒരു ലക്ഷണവുമില്ല. അച്ഛനോട് പറഞ്ഞാൽ ഫോൺ വാങ്ങി വെക്കും. സ്കൂൾ തുറന്നാൽ സുഹൃത്തുക്കളോട് സന്തോഷകരമായ ദിവസങ്ങൾ പങ്കുവെക്കാനുണ്ട്. ഇന്നലെ പബ്ജി ഗെയിമിൽ മുഴുകി ഉറങ്ങിയപ്പോൾ ഏകദേശം ഒരു മണിയായി അതിന്റെ ക്ഷീണവും കൂടിയായപ്പോൾ തലവേദന സഹിക്കാനാവാതെയായി. പതുക്കെ അച്ഛന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ വ്യക്തമാക്കി. അച്ഛൻ തന്നെയും കൂട്ടി ആശുപത്രിയിലേക്ക് നീങ്ങി. പല പരിശോധനകളും നടത്തി. ഒടുവിൽ ആ സത്യം ഡോക്ടർ അച്ഛനോട് പതിയെ പറയുന്നത് ഞാൻ കേട്ടു. താങ്കളുടെ മകന് ബ്രെയിൻ ട്യൂമർ ആണ്. ആ സമയം അവിടെയുള്ള ഓരോ വസ്തുവും നിശ്ചലമായി എനിക്ക് തോന്നി. ഭൂമിയുടെ കറക്കം നിന്ന പോലെ, സൂര്യപ്രകാശം അസ്തമിച്ച പോലെ, തന്റെ അമിതമായ ആഗ്രഹങ്ങൾ പതിയെപ്പതിയെ തന്റെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നു. തന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും ധിക്കരിച്ചു വാങ്ങിയ വസ്തു മൂലം ക്ഷെണിക്കപെടാത്ത ഒരഥിതിയായി തന്റെ ജീവിതത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഇതൊരു തിരുത്താൻ കഴിയാത്ത ഒരു തിരിച്ചറിവ്,
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ