ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
വിശപ്പ്


ഒരു തുണ്ട് കടലാസ് ഞാനെവിടെയോ
വെച്ചു മറന്നിരുന്നൂ....

തിരഞ്ഞു ഞാനതെവിടെയൊക്കെയോ...
ഒടുവിൽ കണ്ടു ഞാനൊരു കണ്ണീർക്കടലിൽ....
ഭക്ഷണം കിനാവു കാണുന്ന പിഞ്ചു കുഞ്ഞിന്
ഭക്ഷണപ്പൊതിയായി....

എന്താണ് വിശപ്പ്?

വിശക്കുന്നവനറിയാം വിശപ്പിന്റെ വേദന..
          അടുത്ത വീട്ടിൽ വിരുന്നു സൽക്കാരമാണ്
കോഴിയും, പോത്തും, ആട്ടം....പെണ്ണിനെ
വില നൽകി വിറ്റതിന്റെ ആഘോഷം..

വികലാംഗരെയും യാചകരെയും ക്ഷണിച്ചിരുന്നെങ്കിൽ
ആ പിഞ്ചു കുഞ്ഞിനും
വിശപ്പ് മാറ്റാമായിരുന്നൂ..
 
        ദാരിദ്ര്യത്തിൽ പിറന്ന് ദാരിദ്ര്യം തിന്ന്-
മരിക്കാൻ വിധിക്കപ്പെടുന്ന കുരുന്നുകളെ
കാണാതെ തൊള്ള കീറി സോഷ്യലിസം
പ്രസംഗിക്കുന്നവരേ...ആർക്കാണ് സ്വാതന്ത്ര്യം
ആരുടേതാണ് സ്വാതന്ത്ര്യം??

ഭക്ഷണം സമ്പന്നന്റേതാണ്
വിശപ്പ് ദരിദ്രന്റേതും.
 

അനുശ്രീ. എം
9 C ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത