ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/പരിസ്‍‍ഥിതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‍‍ഥിതിയെ സംരക്ഷിക്കാം

പരിസ്‍ഥിതിക്ക് ദോശകരമായ രീതിയിൽ മന‍ുഷ്യൻ പ്രവർത്തിക്ക‍ുന്നത് ലോകനാശത്തിന‍ു കാരണമാക‍ും .എല്ലാ മന‍ുഷ്യർക്ക‍ും ശ‍ുദ്ധവായ‍ുവ‍ും ശ‍ുദ്ധജലവ‍ും ആവശ്യമായ ഒന്നാണ്.അത‍ുകൊണ്ട‍ുതന്നെ മലിനീകരണത്തിനെതിരെയ‍ും വനനശീകരണത്തിനെതിരെയ‍ും പ്രവർത്തിക്ക‍ുകയാണ് വേണ്ടത്.എന്നാൽ നാം ചെയ്ത‍ുകൊണ്ടിരിക്ക‍ുന്ന പല കാര്യങ്ങള‍ും പ്രകൃതിയെ ദോഷകരമായി ബാധിക്കാറ‍ുണ്ട്. ഭ‍ൂമിയ‍ുടെ താപവർദ്ധനവ്,കാലാവസ്ഥാവ്യതിയാനം,ശ‍ുദ്ധജലക്ഷാമം ,ജൈവവൈവിദ്ധ്യശോഷണം ത‍ുടങ്ങിയ ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ നമ്മെ അലട്ട‍ുന്ന‍ുണ്ട്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അന‍ുഭവിച്ച‍ു ത‍ുടങ്ങിയിരിക്ക‍ുന്ന‍ു.ക‍ൂട‍ുതൽ ആള‍ുകൾ നഗരങ്ങളി‍ൽ താമസിക്ക‍ുന്നത് ക‍ുടിവെള്ളക്ഷാമത്തിന‍ും മലിനീകരണത്തിന‍ും ഇടയാക്ക‍ുന്ന‍ു.അതോടെ ആരോഗ്യപ്രശ്നങ്ങൾ ക‍ൂടിവരികയ‍ും ചെയ്യ‍ുന്ന‍ു.മന‍ുഷ്യവംശത്തെ തന്നെ ശേഷിയ‍ുള്ള മാരകരോഗങ്ങൾ പടർന്ന‍ു പിടിക്ക‍ുന്ന‍ു.അത‍ുകൊണ്ട‍ുതന്നെ പരിസ്‍ഥിതിയെ സംരക്ഷിക്ക‍ുക എന്നത് ഓരോ മന‍ുഷ്യന്റെയ‍ും കടമയാണ്.

മ‍ുഹമ്മദ് നാഫിഹ് .സി
4-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം