ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ സംരക്ഷിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം പരിസ്ഥിതിയെ

നമുക്ക് ചുറ്റും കാണുന്ന എല്ലാം അടങ്ങിയതാണ് പരിസ്ഥിതി.എല്ലാ വിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഇതിൽ പെടും. സസ്യങ്ങളും ജന്തുക്കളും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. ഒരു സസ്യത്തിൻ്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജന്തുക്കളും ആവശ്യമാണ്.ഈ പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യനും കഴിയുന്നത്. അതു കൊണ്ട് ഈ പരിസ്ഥിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
എന്നാൽ മനുഷ്യർ മരങ്ങൾ വെട്ടിനശിപ്പിച്ചും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിയും ജലം മലിനമാക്കിയും ഈ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് നമുക്ക് തന്നെ ദോഷം ചെയ്യും. അതു കൊണ്ട് നമുക്ക് മരങ്ങൾ നട്ടുപിടിപ്പിച്ചും വെള്ളം മലിനമാക്കാതെയും ഈ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കാം...




മുഹമ്മദ് മിൻഹാൽ
4 B 1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം