ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വം പാലിച്ചില്ലെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിച്ചില്ലെങ്കിൽ

ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ശുചിത്വവും. മനുഷ്യനും സമൂഹത്തിനും. ആരോഗ്യവും ശുചിത്വവും വളരെ ബന്ധമുള്ളതാണ്. ശുചിത്വമുണ്ടെങ്കിലേ ആരോഗ്യമുള്ളൂ. നമ്മൾ ആരും കാണാതെ ചപ്പുചവറുകളും മറ്റും പുഴയിലേക്കും പറമ്പിലേക്കും വലിച്ചെറിയും. അവിടെ കൊതുകും ഈച്ചയും നിറയും. അത് നമ്മൾക്കു തന്നെ ദോഷമാകും. പല വിധ രോഗങ്ങളും ഉണ്ടാകാൻ കാരണമാകും.
അതുപോലെ വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ കൊറോണ പോലുള്ള രോഗങ്ങൾ പിടിപെടും. അതു കൊണ്ടാണ് ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം എന്ന് പറയുന്നത്. ശുചിത്വമുള്ളവരായി ഇരുന്ന് നമുക്ക് കൊറോണയെ തുരത്താം.


മുഹമ്മദ് അശ്ഫാഖ് കെ.
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം