ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം രോഗപ്രതിരോധം

പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മുടെ ശരീരത്തിൻെറ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ നമ്മുടെ പരിസരവും ശരീരവും മനസ്സും ശദ്ധീകരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്.നമ്മുടെ വീടും പരിസരവും ചുറ്റുപാടും സ്കൂളുമെല്ലാം വൃത്തിയായി മാലിന്യ മുക്തമാക്കിക്കൊണ്ട് നടക്കേണ്ടതാണ്.അതുപോലെതന്നെ പ്രാധാന്യമുള്ളതാണ്നമ്മുടെ ശരീരവും മനസ്സും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് നിത്യവും കുളിക്കുക വസ്ത്രങ്ങളെല്ലാം അലക്കി വൃത്തിയാക്കുക ,പല്ല് തേക്കുക ഇതെല്ലാം ശരീരശുദ്ധിയുടെ ഭാഗമാണ്. അതുപോലെത്തന്നെ പ്രാധാന്യമുള്ളതാണ്.നമ്മുടെ മനസ്സിൻെറ ശുദ്ധീകരണവും ഇന്നത്തെ ശാസ്ത്രീയ പഠനങ്ങളെല്ലാം തെളിയിക്കുന്നത് 90 ശതമാനം ശാരീരിക രോഗങ്ങളും മനോജന്യ രോഗങ്ങളാണ് എന്നുള്ളതാണ്. അതുകൊണ്ട് മനസ്സിൻെറ ശുദ്ധീകരണവും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യന്താപേക്ഷിതമാണെ.ആയതുകൊണ്ട് മനസ്സിൽ നിന്നും അസൂയ, പക, ദേഷ്യം പേടി എന്നീ മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് മനസ്സിനെ ശുദ്ധീകരിക്കുക. നല്ലവണ്ണം ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, യോഗ , മെഡിറ്റേഷൻ എന്നിവ പരിശീലിക്കുക തുടങ്ങിയവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.ഇപ്പോൾ ലോകത്തെ ബാധിച്ചിരിക്കുന്ന കോവിഡ-് 19 നെ നേരിടാനും ശുചിത്വം പാലിക്കൽ അത്യാവശ്യമാണ് . സാമൂഹിക അകലം പാലിക്കുക,കൈകൾ ഹാൻ്റ്വാഷോ സോപ്പോ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക എന്നിവ ഇതിൻെറ ഭാഗമാണ്.


ഫാത്തിമ ഷിഫാന. എം പി
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം