ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമ്മൾ ജയിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ജയിക്കും

കോവിഡ് 19 ലോകത്തുടനീളം പടർന്നുപിടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴിയാണ് വ്യക്തി ശുചിത്വം പാലിക്കൽ. ഏതൊരു രോഗത്തിനെയും പ്രതിരോധിക്കാൻ ശുചിത്വ പാലനം അനിവാര്യമാണ്. ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയാണ് വ്യക്തി ശുചിത്വത്തിന്റെ ആദ്യ പടി. ഇതിലൂടെ തന്നെ രോഗാണുക്കൾ ഉള്ളിലെത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. പരിസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പുകളാണ് ഇതുപോലുള്ള രോഗങ്ങൾ. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. പരിസരശുചിത്വം പാലിച്ചുകൊണ്ടും കൈ കഴുകിയും ഒരു മീറ്റർ അകലം പാലിച്ചും ശുചിത്വം ഉറപ്പുവരുത്തികൊണ്ട് രോഗങ്ങളെ തുരത്തണം. നമ്മൾ ഇതിനെയും അതിജീവിച്ചു കൊണ്ട് മുന്നേറണം.

ഫാത്തിമ നദ
2 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം