ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ദ്രുത യുടെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദ്രുത യുടെ ചിന്തകൾ


"താങ്ക്സ് കൊറോണ .. !സത്യംപറയലോ എന്റെ മമ്മയെയും പപ്പയെയും ശരിക്കൊന്ന് കാണുന്നത് ഇപ്പോഴാ.. എന്നും തിരക്ക് ഓഫീസ്, മീറ്റിംഗ്, അങ്ങനെ അങ്ങനെ തിരക്കോട് തിരക്ക്. ഒരു സൺ‌ഡേ കിട്ടിയാലും കണക്കാ... കൊറോണ വന്നതുകാരണം എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്നറിയോ, ഓഫീസില്ല തിരക്കില്ല, അതുവരെ പുക ഉയരാത്ത അടുപ്പിനൊക്കെ പുതുജീവൻ വെച്ചു. പപ്പാ അങ്ങനെ സംസാരിക്കുന്നതും മമ്മ തമാശപറഞ്ഞു ചിരിക്കുന്നതും വീട്ടിൽ ഞങ്ങളെല്ലാരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും കളിക്കുകയും ഭക്ഷണം കഴിക്കുന്നതുമൊക്കെ എനിക്ക് ഇതുവരെകിട്ടാത്തൊരു സന്തോഷമാണ് തരുന്നത്.. T v യിൽ കൊറോണ വന്ന് കുറേ ആളുകളൊക്കെ മരിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പേടിയാ.. ഞാൻ ദൈവത്തിനോട് എന്നും പ്രാർത്ഥിക്കാറുണ്ട്. മമ്മപറഞ്ഞു.. ശുചിത്വമുണ്ടായാൽ രോഗങ്ങൾ വരുന്നത് തടയാം,കൈ സോപ്പുപയോഗിച്ച് കഴുകുകയും പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയും അഥവാ ഇറങ്ങിയാൽ മാസ്ക് വെക്കുകയുമൊക്കെ ചെയ്താൽ രോഗവ്യാപനം തടയാം.. ആർക്കെങ്കിലും ചുമയോ പനിയോ ശ്വാസമെടുക്കാൻ ബുദ്ദിമുട്ടോ ഉണ്ടെങ്കിൽ രോഗ ലക്ഷണമാണെന്നും വേഗംതന്നെ അങ്ങനെ ഉള്ളത് റിപ്പോർട്ട് ചെയ്ത് 1മീറ്റർ അകലം പാലിച്ചു മുൻകരുതൽ എടുക്കണം എന്നൊക്കെ..

എന്തുതന്നെ ആയാലും പപ്പയും മമ്മയും അടങ്ങുന്ന ഞങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെ ദിവസങ്ങളാണ്.. പലഹാരത്തിന്റെ പുതിയ പരീക്ഷണങ്ങളും, ചെറിയ ചെറിയ ചെടികളും പച്ചക്കറികളും നടലും എല്ലാം.. മമ്മയുടെയും പാപ്പയുടെയും കൂടെ വീട്ടിലിരുന്ന് ഈ വെക്കേഷൻ ആഘോഷിക്കാൻ അവസരം തന്ന കൊറോണയോട് നന്ദി തോന്നാ... ആ പിന്നെ ഇന്നലെ മമ്മ ഒരുകാര്യം പറഞ്ഞു.. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവ കൂടെ ഉണ്ടാവാൻ പോവുന്നൂന്ന്... എനിക്ക് തുള്ളിച്ചാടാൻ തോന്നാ.. ഇപ്പൊ...


ആത്മിക. എം
1 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ