ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കരുതലാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലാണ് വേണ്ടത്

ശുചിത്വം
ശുചിത്വമില്ലായ്മയിൽ നിന്നാണ് ഒട്ടുമിക്ക രോഗങ്ങളുടേയും ഉത്ഭവം. ജീവിതക്രമത്തിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിലെല്ലാം നാം ശുചിത്വത്തിനാണ് നാം മുൻഗണന നൽകേണ്ടത്. വൃത്തിയുള്ള പരിസ്ഥിതി നാം ഓരോരുത്തരുടേയും വീടിന്റെ ചുറ്റുപാടിൽ ഒരുക്കുമ്പോൾ വൃത്തിയാകുന്നത് നമ്മളും നമ്മളുമായി ബന്ധപ്പെട്ടുകിടക്കുന്ന സമൂഹവുമാണ് ഈ കൊറോണ കാലത്ത് എല്ലായ്പ്പോഴും കൈ കഴുകിയാണ് Covid - 19 നെ പ്രതിരോധിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഒരു വാർത്ത കാണാൻ ഇടയായി , അതിൽ ഡോക്ടർ പറയുന്നത് ഈ കൊറോണ കാലത്ത് കൈ കഴുകൽ കൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന വയറുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വലിയ ഒരു അളവിൽ കുറഞ്ഞു എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.ഇതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത് ശുചിത്വം ആരോഗ്യ സംരക്ഷണത്തിന്റെ ആദ്യ പാoമാണ്.

പരിസ്ഥിതി
മനുഷ്യന് ജീവിതം സാധ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടി പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥക്ക് മേൽ കോടാലി വെക്കുന്ന പ്രവർത്തനമാണ് വ്യാപകമായി കണ്ട് വരുന്നത് . ഭൂമി മനുഷ്യന് മാത്രമല്ല ദൈവം ഒരുക്കി വെച്ചിട്ടുള്ളത് എന്ന് നാം ആദ്യം അറിയണം. പരിസ്ഥിതിയുടെ സഹായത്തോടെ മാത്രം ജീവിക്കാൻ കഴിയുന്ന മനുഷ്യനടക്കമുള്ള ജന്തു സസ്യജീവജാലകങ്ങൾക്ക് മനുഷ്യനല്ലാത്തവരുടെ നിലനിൽപ്പ് തന്നെ ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണ് കാലങ്ങളായി മനുഷ്യർ ചെയ്തു വരുന്നത്. അതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന പല പ്രയാസങ്ങൾക്കും കാരണം.കുന്ന് ഇടിച്ച് നിരത്തിയുള്ള കെട്ടിട നിർമ്മാണവും അശാസ്ത്രീയമായ മണലെടുപ്പു രീതിയും വനനശീകരണവും പരിസ്ഥിതിക്കു മേൽ നമ്മൾ ഏൽപ്പിച്ച ആഘാതമാണ്. പ്രളയത്തിന്റെയും അതികഠിന ചൂടും വരൾച്ചയും നമ്മൾ അനുഭവിക്കേണ്ടി വന്നത്.സർക്കാർ സംവിധാനങ്ങളും പരിസ്ഥിതി പ്രവർത്തകരും അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ വരും തലമുറക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.!

രോഗ പ്രതിരോധം
പൊതു സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് രോഗങ്ങൾ സഹജമാണ് . പുതിയ കാലത്തെ നമ്മുടെ ഭക്ഷണക്രമമാണ് കാരണം എന്ന് ഡോക്ടർമാർ പറയുന്നു.പണ്ട് പഴമക്കാർ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ പേര് പോലും ഇന്ന് പലർക്കും അറിയില്ല. അവർക്ക് രോഗങ്ങളും രോഗസാധ്യതകളും നന്നേ കുറവായിരുന്നു. കാരണം അവർ കൃത്രിമമായ ഭക്ഷണം കഴിക്കുകയോ പച്ചക്കറി പോലുള്ളവ വിഷം ചേർത്ത് നട്ടുവളർത്തി കഴിക്കുകയോ ചെയ്തിട്ടില്ല എന്നത് തന്നെ. കോളറ, വസൂരി , പ്ലേഗ് തുടങ്ങിയ മഹാമാരികൾ പലതും ഇന്ന് കേൾക്കാൻ പോലുമില്ല. വർഷങ്ങളായി മാറി വരുന്ന ഗവൺമെന്റുകൾ നടപ്പിലാക്കിയ പ്രതിരോധ മരുന്നുകളുടെ ഉപയോഗം ഇതുപോലുള്ള മഹാരോഗങ്ങളെ അതിജീവിക്കാൻ നമ്മളെ പ്രാപ്തരാക്കിയിട്ടുണ്ട്.നമ്മുടെ ആരോഗ്യം നാം തന്നെയാണ് കാത്ത് സൂക്ഷിക്കേണ്ടത്. പോഷക സംപുഷ്ടമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചു ശീലിച്ചാൽ ഭാവിയിൽ "മരുന്ന്" ഭക്ഷണം കഴിക്കുന്നത് പോലെ കഴിക്കുന്നത് ഒഴിവാക്കാം.



ഷിഫ്ന ഷെറി .കെ
4 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം