ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

മഴക്കാല മുൻകരുതലുകൾ: നമ്മുടെ ചുറ്റുപാടുകളിൽ കൊതുക് നിവാരണം നടത്തിയാൽ ഒരു പരിധി വരെ രോഗങ്ങളെ ഒഴിവാക്കാവുന്നതാണ്. വ്യത്തിഹീനമാIയ ചുറ്റുപാടു കളിലും വെള്ളം കെട്ടി കിടക്കുന്നതിടത്തുമാണ് പ്രധാനമായും കൊതുകുകൾ പ്രജനനം നടത്തുന്നത്. അത് കൊണ്ട് പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ, ചിരട്ട, കവർ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത് . ചുറ്റുപാടുകളിലുള്ള മാലിന്യം നശിപ്പിക്കുക .ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും നമ്മുടെ ചുറ്റുപാടുകൾ പരിശോധിച്ച് വെള്ളം കെട്ടി നിൽപ്പുണ്ടെങ്കിൽ അത് ഒഴുക്കി കളയുക . ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക ,വൈകുന്നേരമാകുമ്പോൾ ജനലും വാതിലും അടച്ചിടുക എന്നിവ ശീലമാക്കിയാൽ കൊതുക് കടിയിൽ നിന്നും രക്ഷ നേടാം. കൂടാതെ എലിപ്പനി പോലെയുള്ള ജന്തുജന്യ രോഗങ്ങളും മഴക്കാലത്ത് വ്യാപകമാണ്.

രോഗവാഹകരായ ജന്തുക്കളുമായി സഹവർത്തിക്കുമ്പോൾ വ്യണങ്ങളിലൂടേയും മുറിവുകളിലൂടേയും രോഗാണുക്കൾ നമ്മുടെ ശരീരത്തിലേക്ക് കടക്കും. ഇതിൽ നിന്നും രക്ഷനേടാനായി ഇത്തരം ജന്തുക്കൾ നമ്മുടെ വീട്ടിൽ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ നമ്മുടെ ഭക്ഷണ പദാർത്ഥങ്ങളിലൂടേയും രോഗങ്ങൾ പടരാൻ സാധ്യതയുണ്ട് . മഴക്കാലത്ത് പരമാവധി വേവിച്ച ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക . പാത്രങ്ങൾ അടച്ച് സൂക്ഷിക്കേണ്ടതാണ്. പഴകിയതും തുറന്നിട്ട തുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ക്യത്യമായ മുൻകരുതലുകളോടെയും ജാഗ്രതയോടേയും മഴക്കാലത്തെ വരവേൽക്കുകയാണെങ്കിൽ മഴക്കാലം നമ്മുക്ക് രോഗമുക്ത മഴക്കാലമായി മാറ്റാവുന്നതാണ്.


ഷിഫ് ന ഷെറി സി പി
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം