ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പുൽനാമ്പുകളെ തഴുകുന്ന മഞ്ഞുതുള്ളി
പുൽനാമ്പുകളെ തഴുകുന്ന മഞ്ഞുതുള്ളി
ചുറ്റുപാടും ശൂന്യമായി കിടക്കുന്നു.പുൽനാമ്പുകളെ കെട്ടിപ്പുണർന്നു ആളൊഴിഞ്ഞു മലർന്നു കിടക്കുന്ന മൈതാനങ്ങൾ എന്തിനാണ് കാതോർത്തു നിൽക്കുന്നതെന്നറിയില്ല. കുട്ടികളുടെ ആർപ്പു വിളികളില്ലാത്ത അവധിക്കാലം. ഈ മനുഷ്യകുലത്തിന് എവിടെ പിഴച്ചു? അതെ പിഴവുകൾ മാത്രമാണ് നമുക്കുള്ളത് . കാടുകളും പുഴകളും തണൽമരങ്ങളും നാം നശിപ്പിച്ചു. കൊന്നും കൊലവിളിച്ചും നാം മുന്നോട്ടു നീങ്ങി. മാതൃത്വം മൂറുന്ന അമ്മിണി പശുവിന്റെ അകിടിലും ആർത്തിപൂണ്ട കരങ്ങളാൽ നാം വിഷം കുത്തി നിറച്ചു. നമ്മുടെ ചുറ്റുപാടിനെ വൃത്തിയാക്കി പൊതു നിരത്തിലേക്ക് വലിച്ചെറിഞ്ഞ് പൊതുമുതൽ നശിപ്പിച്ചു. തെളിനീരിനായി കിളികളിന്ന് അലയുന്നു. അരുവികളും ചോലകളും ശുദ്ധജലം ഒഴുക്കിയ കാലം മറന്നുപോയി. ഇതെല്ലാം ഒന്ന് തിരിച്ചു വന്നിരുന്നെങ്കിലെന്ന് നാം കൊതിച്ചു പോകുന്നു. തികച്ചും അവിശ്വസനീയമായ കാഴ്ചകൾക്ക് സാക്ഷ്യംവഹിച്ചു നാം ജീവിതം ഉന്തിവിടുന്നു. ഇതിങ്ങനെ പോയാൽ ശരിയാവില്ല. നാം ഒരുമയായി ഒരു മനസ്സായി നല്ല നാളേക്ക് വേണ്ടി പ്രയത്നിക്കണം. മലിനമായ ഒരു അന്തരീക്ഷമല്ല നമുക്ക് വേണ്ടത്. ആരോഗ്യവാന്മാരായി നാം ജീവിക്കണമെങ്കിൽ ഒരുപാട് പ്രയത്നിക്കേണ്ടി വരും. ഭൂമിയിലുള്ളത് നമുക്കു മാത്രം പോരാ . ഭാവി തലമുറയ്ക്ക് കരുതലായി ധാരാളം ഫല വൃക്ഷങ്ങൾ നമുക്ക് നട്ടു നനയ്ക്കാം. ഭൂമി പച്ച പിടിക്കട്ടെ. മരങ്ങളിൽ കിളികൾ കൂടു കൂട്ടട്ടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം