ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ തകരാറിലാക്കിയ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ തകരാറിലാക്കിയ മനുഷ്യൻ

പ്രകൃതിക്ക് കിറുകൃത്യമായ ഒരു താളക്രമം ഉണ്ടായിരുന്നു. കർകടകത്തിൽ ഇടമുറിയാതെ പെയ്യുന്ന മഴ, ചിങ്ങത്തിൽ മഴ മാറി പൊൻ വെയിലിനാൽ വർണ്ണത്തിൽ തിളങ്ങുന്ന പൂക്കൾ. മിന്നലോടെ എത്തുന്ന തുലാവർഷം, മഞ്ഞും കുളിരും ആയി ധനുവും മകരവും ഉരുകുന്ന മീനം. കണിക്കൊന്ന പൂത്തു നിൽക്കുന്ന മേടം. മീന ചൂടിന് ആശ്വാസമേകാനായി വേനൽമഴ എത്തുന്ന കുംഭമാസം, നാം അറിഞ്ഞ പ്രകൃതിയുടെ കലണ്ടർ ആണിത്. ഇന്ന് പ്രകൃതി തകരാറിലായി സമയം താളം തെറ്റുന്നു. ഇതിൻറെ കാരണം ചൂണ്ടിക്കാണിക്കുമ്പോൾ അത് എത്തിനിൽക്കുന്നത് പരിസ്ഥിതിയെ തകർക്കുന്ന മനുഷ്യനിലേക്കാണ്, സമുദ്രത്തിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു സൂര്യനിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന ഓസോൺ പാളിയിൽ വിള്ളലുകൾ പരിസ്ഥിതിയെ തകരാറിലാക്കി മനുഷ്യൻ തന്നെയാണ് ദുരിതം കൂടുതൽ അനുഭവിക്കുന്നതും, അതിനാൽ നഷ്ടപ്പെട്ട പ്രകൃതിയെ നമുക്ക് സംരക്ഷിക്കണം അതിനാവട്ടെ നമ്മുടെ പ്രവർത്തനങ്ങൾ...


ജന്ന സി
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം