ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ കാലത്ത് ലോകത്തിന്റെ അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത് ലോകത്തിന്റെ അവസ്ഥ

കൊറോണ കാലത്ത് ലോകം ആകെ മാറിയിരിക്കുകയാണ് കൊറോണ ഒരു പകർച്ചവ്യാധി രോഗമാണ്. ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്തതിൽ വച്ചു ഏറ്റവും വലിയ ഒരു മഹാ മാരിയിൽ അകപ്പെട്ടിരിക്കുകയാണ്. ഈ മഹാ മാരി വന്നതിൽ പിന്നെ റോഡിൽ ഗതാഗത തിരക്കില്ല. കടകമ്പോളങ്ങളിൽ ആൾക്കൂട്ടമില്ല. വാഹനങ്ങളുടെയും മറ്റും ശബ്ദമലിനീകരണം ഇല്ല കൊറോണ എന്ന ഈ മഹാമാരി കാരണം വിദ്യാലയങ്ങളെല്ലാം അടച്ചു. ഞങ്ങളുടെ സ്കൂൾ വാർഷികാഘോഷം, അവധിക്ക് മുമ്പുള്ള പരീക്ഷകൾ ഒന്നും നടന്നില്ല. കൊറോണ എന്ന ഈ മഹാമാരിയുടെ തുടക്കം ചൈനയിൽ നിന്നാണ് എന്നാണ് പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. നമ്മുടെ രാജ്യം ആയ ഇന്ത്യയിൽ ഈ മഹാമാരി എത്തപ്പെട്ടത് വി ദേശികളാലാണ്. അങ്ങനെ നമ്മുടെ രാജ്യത്തും ഈ മഹാമാരി ജനസമ്പർക്കത്തിലൂടെ പടർന്നുപിടിച്ചു. കൊറോണ എന്ന ഈ മഹാമാരി വന്നതിൽ പിന്നെ സർക്കാർ ഇറക്കിയ നയങ്ങൾ

1.കൈകൾ നന്നായി ഇടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക 2.പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക 3.പൊതു പരിപാടികൾ, ആഘോഷങ്ങൾ, ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ എല്ലാം ഒഴിവാക്കി ജനങ്ങളോട് വീട്ടിൽ കഴിയാൻ കല്പിച്ചു .

ഇന്ന് ഇന്ത്യ മൊത്തത്തിൽ lock down ആണ്

ഫാത്തിമറിസ് ല കെ
3A ജി എൽ പി സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം