ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സമ്പത്ത്

ശുചിത്വം നമ്മുടെ സമ്പത്ത്

വ്യക്തികളും അവൻ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ഇതിൽ വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രാധാന്യമുള്ളത്. വ്യക്തികൾ സ്വയം ശീലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും സോപ്പുപയോഗിച്ച് നന്നായി കഴുകുക. വയറിളക്കം മുതൽ കോവിഡ് പോലുള്ള മഹാമാരികൾ വരെ ഒഴിവാക്കാം.

വ്യക്തി ശുചിത്വമാണ് കോവിഡ് പകരുന്നത് തടയാനുള്ള മാർഗ്ഗം. ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായിരിക്കുന്ന കൊറോണ വൈറസാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇവവായുവിലേയ്ക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യുന്നു. കൊറോണ ഭീഷണി തുടരുന്നതുവരെ എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു

നോഷിൻ റഷീദ് .വി
2C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം