ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/മുതിർന്നവരെ അനുസരിച്ചില്ലെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
മുതിർന്നവരെ അനുസരിച്ചില്ലെങ്കിൽ

ഒരു ഗ്രാമത്തിലെ ചെറിയ കുടിലിലായിരുന്നു അപ്പുവും അവൻറെ അമ്മയും താമസിച്ചിരുന്നത്.അവൻറെ അച്ഛൻ അവൻറെ ചെറുപ്രായത്തിൽതന്നെ മരിച്ചുപോയി.അന്നുമുതൽ അവന്റെ അമ്മ വളരെ കഷ്ടപ്പെട്ടാണ് അവനെ വളർത്തിയത്.അവൻ വളർന്നു വലുതായപ്പോൾ വല്ലാതെ വികൃതി കൂടി .അവൻ എന്നും രാവിലെ എഴുന്നേറ്റ് കൂട്ടുകാരോടൊപ്പം കളിക്കാൻ പോകും.പിന്നെ സന്ധ്യയായാലേ വീട്ടിലേക്ക് തിരിച്ചു വരൂ -അവൻറെ അമ്മയാണെങ്കിൽ എന്നും രാവിലെ കാട്ടിൽ പോയി വിറക് ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് അവർക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരും.അവന്റെ അമ്മ അവനെ എത്ര ഉപദേശിച്ചാലും അവൻ ഒന്നും കേൾക്കാതെ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകും.അങ്ങനെ ഒരു ദിവസം പതിവുപോലെ അപ്പു കളിക്കാനും അമ്മ കാട്ടിലേക്കുമായി ഇറങ്ങി.അന്നും അവൻറെ അമ്മ അവനെ ഉപദേശിച്ചു പക്ഷേ അതൊന്നും അവൻ കേട്ടില്ല.കുറേനേരം കഴിഞ്ഞ് സന്ധ്യയായപ്പോൾ അവൻ വീട്ടിലേക്കു തിരിച്ചെത്തി.അവൻ വിശന്ന് അവശനായാണ് വീട്ടിൽ എത്തിയത്.അവൻ വീട്ടിൽ എത്തിയപ്പോൾ അമ്മയെ കാണാതെ പേടിച്ചു.കുറച്ചുനേരം അവൻ അമ്മയെ കാത്ത് വീട്ടിൽ തന്നെ നിന്നു .എന്നിട്ടും അമ്മയെ കാണാഞ്ഞിട്ട് അവൻ പേടിച്ച് അവന്റെ ഓരോ സുഹൃത്തുക്കളുടെയും വീട്ടിൽ പോയി ചോദിച്ചു."സുഹൃത്തേ എൻറെ അമ്മയെ കാണാനില്ല .എന്റെ കൂടെ അമ്മയെ അന്വേഷിക്കാൻ കാട്ടിലേക്ക് ഒന്നു വരാമോ?".പക്ഷേ ഒരു കാര്യവും ഉണ്ടായില്ല . ആരും വന്നില്ല .അങ്ങനെ അവൻ തന്നെ അമ്മയെ അന്വേഷിച്ചു കാട്ടിലേക്കുനടന്നു.കാട്ടിനുള്ളിൽ ഒരു ചെറിയ വീട്ടിലെ മുത്തശ്ശി അവൻ പോകുന്നത് കാണാനിടയായി.അവൻ നടന്നുനടന്ന് ആ മുത്തശ്ശിയുടെ വീടിനടുത്ത് എത്തിയപ്പോൾ മുത്തശ്ശി പറഞ്ഞു"മോനെ നീ വല്ലാതെ ക്ഷീണിതനാണല്ലോ?വാ എന്റെവീട്ടിൽ കയറിക്കോ .ഞാൻ നിനക്ക് വയറുനിറയെ ആഹാരം തരാം".അങ്ങനെ അവൻ മുത്തശ്ശിയുടെ വീട്ടിൽ കയറി.വയറു നിറയെ ആഹാരം കഴിച്ചു മുത്തശ്ശിയോട് നന്ദിപറഞ്ഞു പോകാനൊരുങ്ങിയപ്പോൾമുത്തശ്ശി ചോദിച്ചു" മകനേ നീ എങ്ങോട്ടാണ് പോകുന്നത്?"അവൻ മുത്തശ്ശിയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.അപ്പോൾ മുത്തശ്ശി മുത്തശ്ശിക്ക് വിഷമം തോന്നി.അവർ അവനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു നീ വിഷമിക്കേണ്ട കുറച്ചു ദൂരം കൂടി പോയി നോക്കൂ നിനക്ക് നിന്റെഅമ്മയെ കണ്ടെത്താം.അങ്ങനെ അവൻ യാത്രപുറപ്പെട്ടു മുത്തശ്ശി പറഞ്ഞത് പോലെ കുറച്ചു ദൂരം ചെന്നപ്പോൾ അവന്റെ അമ്മ ഒരു മരച്ചുവട്ടിൽ ബോധംകെട്ടു കിടക്കുന്നത് കണ്ടു.അവൻ തൊട്ടടുത്തു കണ്ട അരുവിയിൽ നിന്നും കുറച്ചു വെള്ളം കൈയ്യിലെടുത്ത് അമ്മയുടെ മുഖത്തു കുടഞ്ഞു കൊടുത്തു.അപ്പോൾ അവൻറെ അമ്മ ഉണർന്നു .അമ്മ ചോദിച്ചു :"മോനേ നീ എന്താ ഇവിടെ?"അപ്പു പറഞ്ഞു :"ഞാൻ അമ്മയെ കാണാത്തതുകൊണ്ട് തേടി വന്നതാണ് .അമ്മ എന്നോട് ക്ഷമിക്കണം.ഞാൻ അമ്മയെ സഹായിക്കാത്തതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്?" "എന്തിനാണ് ഞാൻ നിന്നോട് ക്ഷമിക്കുന്നത്? ഇത്രയും ദൂരം എന്നെ തേടിവന്ന നീയല്ലേ എന്നോട് ക്ഷമിക്കേണ്ടത് ? "അമ്മ പറഞ്ഞു. "ഒരിക്കലുമല്ല. അതെന്റെ കടമയാണ്. ശരിക്കും ഞാനാണ് അമ്മയെ സംരക്ഷിക്കേണ്ടത്. എനിക്കു തെറ്റിപറ്റിപ്പോയി അമ്മേ "അപ്പു കരഞ്ഞു. "സാരമില്ല മോനെ സമയം ഒരുപാട് ആയി ബാക്കി നമുക്ക് വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ".അമ്മ പറഞ്ഞു.അങ്ങനെ അവർ വീട്ടിലെത്തി .നടന്ന കാര്യങ്ങളെല്ലാം അപ്പുഅമ്മയോട് പറഞ്ഞു. അന്നുമുതൽ അവൻ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകാതെ അമ്മയോടൊപ്പം കാട്ടിൽ പോയി വിറക് ശേഖരിക്കാൻ തുടങ്ങി .അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു .

ഫാത്തിം നിദ
5 B ജി എൽപി എസ് താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ