ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/ഗർവിഷ്ഠനായ തേനീച്ച

Schoolwiki സംരംഭത്തിൽ നിന്ന്
ഗർവിഷ്ഠനായ തേനീച്ച

ഒരിക്കൽ ഒരു കാട്ടിൽ ഒരു മനോഹരിയായ തേനീച്ച ജീവിച്ചിരുന്നു സുന്ദരി ആയതുകൊണ്ട് അഹങ്കാരി ആയിരുന്നു. ഒരു ദിവസം അവൾ ഒരു ആന കുട്ടിയെ കണ്ടു. അവൾ ചെന്നു അതിന്റെ ചെവിയിൽ ഇരുന്നു. നീ ആരാ. ഞാൻ ഏറ്റവും സുന്ദരിയായ തേനീച്ച നിനക്ക് എന്നെ അറിയില്ലേ നിനക്ക് വലിയ തടിച്ച ശരീരം ഉണ്ടെങ്കിൽ എനിക്ക് മനോഹരമായ ചിറകുകളുണ്ട് അത് അറിയാമോ നിനക്ക്. അത് ശരി നിന്നെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്. നീ എങ്ങോട്ടാ പോകുന്നത്. എവിടെ വേണമെങ്കിലും എനിക്ക് പോകാം കണ്ടോ ഈ മനോഹരമായ ചിറകുകൾ വിരിച്ചു എനിക്കിഷ്ടമുള്ള സ്ഥലത്തേക്ക് പോകാം നിനക്ക് അത് പറ്റില്ല. ഒരു വിധത്തിൽ നമ്മൾ തുല്യരാണ് കാരണം നിനക്കൊരു തുമ്പിക്കൈ ഉണ്ടെങ്കിൽ എനിക്ക് ചെറിയ കൊമ്പുകൾ ഉണ്ട്. അതിന് ആനക്കുട്ടി വെറുതെ തലയാട്ടി. പക്ഷേ എന്റെ ഈ കൊമ്പുകൾ കൊണ്ട് എനിക്ക് പൂക്കളിൽ നിന്ന് തേൻ നുകരാൻ സാധിക്കും നിന്റെ തുമ്പിക്കൈ കൊണ്ട് പറ്റില്ല അതുകൊണ്ട് ഞാനാ നിന്നെക്കാൾ വലിയവൾ. പാനീസ് ഇതൊക്കെ പറയുമ്പോഴേക്കും വലിയ കാറ്റ് ആഞ്ഞടിച്ചു അത് കൊടുങ്കാറ്റായി മാറി. ഇലകളും ചുള്ളികളും മണ്ണും ചവറും ചുറ്റിലും പറക്കാൻ തുടങ്ങി ആ കാറ്റിൽ തേനീച്ചക്ക് പിടിച്ചുനിൽക്കാനായില്ല അവളെയും ആ കൊടുങ്കാറ്റ് പറത്തിക്കൊണ്ടു പോയി
( അഹങ്കാരം ആപത്തു വരുത്തും)

ASNIYA. CK
3A ജി.എൽ.പി.സ്കൂൾ കൻമനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ