ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/ ഒരു തണൽ മരത്തിന്റെ അന്ത്യം

ഒരു തണൽ മരത്തിന്റെ അന്ത്യം

ഒരു ഗ്രാമത്തിലെ റോഡിനരികിൽ ഒരു വലിയ വാകമരം പടർന്നു പന്തലിച്ചു നിന്നിരുന്നു. ഈ മരം എല്ലാവർക്കും ഉപകാരമായിരുന്നു ചെയിതിരുന്നത്. ആളുകൾക്ക് തണലും പക്ഷികൾക്ക് കൂടുവെക്കാൻ ചില്ലകളും ധാരാളം ഉണ്ടായിരുന്നു. ആ മരത്തിൽ ധാരാളം പക്ഷികൾ കൂടുകൂട്ടിയിരുന്നു. അങ്ങനെ ഒരു ദിവസം രണ്ടു പക്ഷികൾ അവിടെ എത്തി. മുട്ടയിടാൻ നല്ല ഒരു സ്ഥലം തേടി നടന്ന ആ പക്ഷികൾ വലിയ മരം കണ്ട് വളരെ സന്തോഷിച്ചു. അവർ രണ്ടു പേരും കൂടി ആ മരത്തിൽ ഒരു കൂടുവെച്ചു. അമ്മക്കിളി മൂന്ന് മുട്ടയിട്ടു അടയിരുന്നു. എന്നും അച്ഛൻക്കിളി തീറ്റ തേടി ദൂരെക്ക് പോകും. ഒരു ദിവസം മരത്തിനു താഴെ കുറെ ആളുകൾ എന്തൊക്കെയോ പറയുന്നത് അമ്മക്കിളി കണ്ടു. പിന്നീട് രണ്ടു മൂന്ന് തവണ അമ്മക്കിളി ഈ കാഴ്ച്ച കണ്ടു. ഈ മരം മുറിക്കാനാണ് അവർ വന്നെതെന്ന് അമ്മകിളിക്ക് മനസിലായി. തന്റെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പറക്കാനാകുന്നത് വരെ ഈ മരം മുറിക്കാതിരുന്നെങ്കിൽ എന്ന പ്രാർത്ഥനയോടെ ആ അമ്മക്കിളിയിരുന്നു. പക്ഷെ ആ കിളിയുടെ പ്രാർത്ഥനക്ക് രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നവർ ആ മരം മുറിച്ചു. കുറേ പക്ഷികൾ പറന്നു പോയി. പക്ഷി കുഞ്ഞുങ്ങൾ താഴെ വീഴുകയും കുറച്ചു പക്ഷികൾ ചത്തു പോവുകയും, ചിലത് ചിറകൊടിഞ്ഞും, കാലൊടിഞ്ഞും താഴെ കിടന്നു. വിരിയാത്ത മുട്ടകൾ പൊട്ടി പോയി. കൂ ട്ടത്തിൽ ആ അമ്മകിളിയുടെ മുട്ടകളും ഉണ്ടായിരുന്നു. ആ കാഴ്ച്ച കണ്ട് അവർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.മനുഷ്യരുടെ ഓരോ പ്രവൃത്തിയും പ്രകൃതിക്ക് നൽകുന്ന ആഘാതം എത്രത്തോളം ഉണ്ടെന്ന് മനുഷ്യൻ ഒരിക്കലും ചിന്തിക്കുന്നില്ല.ഓരോ മരങ്ങളും മനുഷ്യൻ വെട്ടി നശിപ്പിച്ച് പ്രകൃതിയെ തന്നെ ഇല്ലാതാക്കുന്നു. "ഒരു തൈ നടാം നമുക്ക് നാളേക്ക് വേണ്ടി "

അനാമിക. സി കെ
3A ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ