ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/കുഞ്ഞനാനയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനാനയും കൂട്ടുകാരും


ഒരു ദിവസം കുഞ്ഞനാനയും കുഞ്ഞിത്തത്തയും കരടിക്കുട്ടനും മഞ്ചാടിക്കുന്നിലേക്ക് ഒരു യാത്ര പോകാൻ തീരുമാനിച്ചു. അപ്പോൾ കുഞ്ഞിത്തത്ത പറഞ്ഞു, "ഏറെ ദൂരം സഞ്ചരിക്കാൻ ഉള്ളതല്ലേ ഞാൻ ഒരു കുട കൈയിൽ കരുതാം." " അത് ശരിയാണ് " കുഞ്ഞനാനയും പറഞ്ഞു. ഏറെ ദൂരം സഞ്ചരിച്ചപ്പോൾ കുഞ്ഞനാന പറഞ്ഞു. "ഇവിടെ ഒരു പുഴയുണ്ട് അത് മുറിച്ചു കടന്നു വേണം നമുക്ക് പോകാൻ." " അയ്യോ അത് എങ്ങനെ നമ്മൾ മുറിച്ചു കടക്കും? " .കരടിക്കുട്ടൻ ചോദിച്ചു. അപ്പോൾ കുഞ്ഞിത്തത്ത പറഞ്ഞു. "നമുക്ക് അവിടെ എത്തിയിട്ട് ആലോചിക്കാം." അങ്ങനെ അവർ പാട്ടും പാടി കഥയും പറഞ്ഞ് പുഴക്കരയിലെത്തി. പതിവിലും അധികം നിറഞ്ഞ് കവിഞ്ഞാണ് പുഴ ഒഴുകുന്നത്. അപ്പോൾ കുഞ്ഞിത്തത്ത പറഞ്ഞു "ഞാൻ പറന്നു പോകാം". കുഞ്ഞനാന കരടിക്കുട്ടനെ തന്റെ മുതുകിലേറ്റി നടന്നു. അങ്ങനെ അവർ മൂന്നുപേരും പുഴ കടന്നു. കുഞ്ഞിത്തത്ത മഞ്ചാടിക്കുരുകൾ പെറുക്കാൻ തുടങ്ങി. അപ്പോഴാണ് കരടിക്കുട്ടൻ വാഴത്തോട്ടം കണ്ടത്. വാഴക്കുലയും പറിച്ചു അവർ വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് മഴ പെയ്തത്. കുഞ്ഞിത്തത്ത കുഞ്ഞനാനയുടെ മുതുകിൽ കയറി കുട നിവർത്തി. കരടിക്കുട്ടൻ വാഴയിലയും പറിച്ചു ചൂടി. അങ്ങനെ അവർ മൂന്നു പേരും തിരിച്ചു അവരുടെ വീട്ടിലേക്ക് നടന്നു.

തന്മയ വി. കെ
2 ജി.എം.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ