ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/പൊട്ടിക്കണം ഈ ചങ്ങലകൾ
പൊട്ടിക്കണം ഈ ചങ്ങലകൾ
ഇന്ന് മാർച്ച് 10 വാർഷിക പരീക്ഷക്ക് ഇനി ദിവസങ്ങളെ ഉള്ളൂവെങ്കിലും ആർക്കും ഇതിനെ പറ്റി ഒരു വേവലാതിയും കാണുന്നില്ല. പക്ഷെ എല്ലാവരും തിരക്കിലാണ്. സ്കൂളിന്റെ ഒരു ഭാഗത്ത് ഒപ്പന തകർക്കുന്നുണ്ട്. വേറെ ഒരു ഭാഗത്ത് കുട്ടികളെ നാടകം പഠിപ്പിക്കാൻ വന്ന മാഷും കുറച്ച് കുട്ടികളും കൂടി അതിന്റ കാര്യങ്ങളുമായി ധൃതിയിലാണ്. ഞാനും കൂട്ടുകാരും കൂടി പുതിയ ഡാൻസ് പടിക്കുന്നതിന്റ ആവേശത്തിൽ ആയിരുന്നു. സമയം ഏകദേശം ഒരു കഴിഞ്ഞു കാണണം ഹെഡ്മാസ്റ്ററുടെ അനൗൺസ്മെന്റ് മൈക്കിലൂടെ വന്നത്. " എല്ലാവരുടെയും ശ്രെദ്ധക്ക് ഇന്ന് ഉച്ചക്ക് ശേഷം എല്ലാവരും കൃത്യം 2 മണിക്ക് സ്റ്റേജ് ക്ലാസ്സിൽ എത്തിച്ചേരേണ്ടതാണ് ". ഞങ്ങളെല്ലാവരും തന്നെ ആവേശത്തിലായിരുന്നു. വാർഷിക പരീക്ഷയും, സ്കൂൾ വാർഷികവും ഇതിനെല്ലാം പുറമെ ഞങ്ങളുടെയെല്ലാം പ്രിയ അധ്യാപികയായ ശ്രീമതി : ഉഷ ടീച്ചർ ഈ വർഷം സ്കൂളിൽ നിന്നും പിരിയുകയാണ്. ഇതൊക്ക പറയാനായിരിക്കും എന്ന് മാത്രമേ ഞങ്ങൾ ചിന്തിച്ചുള്ളൂ. അത് കൊണ്ട് തന്നെ പെട്ടന്ന് ഭക്ഷണം കഴിച്ച് ആകാംഷയോടെ അതിലേറെ ആവേശത്തോടും കൂടി സ്റ്റേജ് ക്ലാസ്സിന്റെ മുമ്പിലെത്തി. ഹെഡ്മാസ്റ്റർ കൃത്യം 2 മണിക്ക് തന്നെ സ്റ്റേജിലെത്തി യാതൊരു ഔപചാരികതയുമില്ലാതെ പൊടുന്നനെ മാഷ് പറഞ്ഞു. സ്കൂൾ അടക്കുകയാണ് . നാളെ മുതൽ നിങ്ങൾ സ്കൂളിൽ വരേണ്ടതില്ല. അപ്പോൾ പരീക്ഷയോ അറിയാതെ മനസ്സിൽ നിന്ന് വന്നചോദ്യത്തിന്ഉത്തരമെന്നോണം മാഷ് തുടർന്നു. "ഈ വർഷം പരീക്ഷയില്ല.നമ്മുടെ എല്ലാ പരിപാടികളും, വര്ധികാഘോഷവും ഉഷ ടീച്ചറുടെ യാത്ര അയപ്പും ഉണ്ടായിരിക്കുന്നതല്ല ". ഞങ്ങൾ ഞെട്ടലോടെയാണിത് കേട്ടത്. കുറച്ച് സമയത്തേക്ക് ആരും ഒന്നും മിണ്ടിയില്ല എന്തെ, മാഷ് തുടരുകയാണ് ലോകത്തെയാകെ പിടിച്ചടക്കി കൊണ്ടിരിക്കുന്ന മഹാമാരി നമ്മെയും ബാധിച്ചിരിക്കുന്നു, "കൊറോണ ". അത് കൊണ്ട് ആരും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഒറ്റപ്പെട്ട് കഴിയണം പോലും എന്റീശ്വരാ എനിക്ക് സങ്കടം സഹിക്കാനായില്ല. സ്കൂളിലൊരാഘോഷവുമില്ല, ഉഷ ടീച്ചർക്ക് യാത്ര അയപ്പും ഇല്ല. ഇതിനെല്ലാം പുറമെ ഈ അവധിക്കാലം മുഴുവൻ ഞാൻ പുറത്ത് എവിടെയും പോകാതെ ഇരിക്കണം പോലും. എന്തെല്ലാം കാര്യങ്ങളായിരുന്നു ഞാൻ പ്ലാൻ ചെയ്തത്. എല്ലാം തകർന്ന് തരിപ്പണമായി. ഇന്ന് ഏപ്രിൽ 28 ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കുന്നു കടകളൊക്കെ തുറന്നിട്ട്, വാഹനങ്ങൾ ഓടിയിട്ട്. ഒന്ന് മാത്രം മനസിലായി ദിവസങ്ങൾ കഴിയുകയാണ് ഏകദേശം 2 ലക്ഷത്തോളം ആളുകൾ മരിച്ചിരിക്കുന്നു. ലോകത്തിന്റെ ഏതോ ഒരു കോണിലെവിടെയോ ഉണ്ടായ ഈ സൂക്ഷ്മ ജീവി ഇത്രേം സമയം കൊണ്ട് ലോകമെമ്പാടുമെത്തി. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത കൊറോണ എന്ന ഭീകരനെ വരിഞ്ഞു കെട്ടാൻ ലോകം മുഴുവൻ പരിശ്രമത്തിലാണ് . ഞാനും പ്രാർത്ഥനയിലാണ് "നമ്മൾ ജയിക്കും നമ്മൾ ജയിക്കണം കൂട്ടായി പ്രവർത്തിച്ചു കൊണ്ട് "."ഞങ്ങളുടെ സ്കൂൾ വാർഷികം നശിപ്പിച്ച, പ്രിയ ഉഷ ടീച്ചറുടെ യാത്ര അയപ്പ് ഇല്ലാതാക്കിയ, ഞങ്ങളെ പരീക്ഷ എഴുതുവാൻ അനുവദിക്കാത്ത, ഞങളുടെ എല്ലാ സന്തോഷവും കവർന്നെടുത്ത ഈ ഭീകരനെ തകർക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം