ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

കൊറോണ വൈറസ് (കോവിഡ് 19)എന്ന മഹാമാരകമായ വൈറസ് ആദ്യമായ് കണ്ടെത്തിയത് ചൈനയിലെ ഒരു നഗരമായ വുഹാനിലായിരുന്നു കോവിഡ് ചൈന മുഴുവനും പടർന്നു പിടിച്ചു .2019 ഡിസംബർ 31നാണ് ചൈന വുഹാനിൽ വൈറസ് ഉണ്ട് എന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. വൈറസിന്റെ ഉത്ഭവം ആദ്യഘട്ടത്തിൽ ചൈന മറച്ചു വച്ചു എന്ന ആരോപണം നിലവിൽ ഉണ്ട് .ലി വെൻ ലിയാങ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തു വിട്ടപ്പോഴാണ് ചൈന ഇക്കാര്യം സമ്മതിച്ചത് . അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ വൈറസ് എത്തി .ദശ ലക്ഷകണക്കിന് ആളുകൾ രോഗബാധിതർ ആകുകയും ലക്ഷകണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തു . രോഗ വ്യാപനം തടയുന്നതിനായി മിക്ക രാജ്യങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയുണ്ടായി. 2020മാർച്ച് 11ന് കൊറോണയെ മഹാമാരി ആയ് പ്രഖ്യാപിച്ചു .

തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് 2020ജനുവരി30 ന് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു അങ്ങനെ ഇന്ത്യയും കൊറോണ ബാധിത രാജ്യങ്ങളിൽ ഇടം പിടിച്ചു . തുടർന്ന് കേരളത്തിലും മറ്റു ഇന്ത്യൻ സംസഥാനങ്ങളിലും അനേകം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . കോവിഡിനെ പിടിച്ചു കെട്ടാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി രാജ്യം പൂർണമായും അടച്ചിട്ടുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി. കോവിഡ് ഒരു വൈറസ് രോഗമായതിനാൽ അതിനു കൃത്യമായ മരുന്നില്ല. വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനിവധിക്കാതിരിക്കലാണ് പ്രധാനം

രോഗ ബാധ തടയുന്നതിന് വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ നിർബന്ധമായും അനുസരിക്കണം

1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടയ്ക്കിടെ കഴുകുക

2. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറയ്ക്കുക

3. കൈ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക

4. സാമൂഹിക അകലം പാലിക്കുക

5. പനി ചുമ ശ്വാസതടസം എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യ സഹായം തേടുക

ലോകസമ്പദ് വ്യവസ്ഥയെ താറുമാറാക്കികൊണ്ട് ഈ മഹാമാരി മുന്നേറുകയാണ്

ദേവനന്ദ
(4 a) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം