ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

സുന്ദരമായ പ്രകൃതി ദൈവദാനമാണ്. നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. ശ്വസിക്കാൻ ആവശ്യമായ വായുവും, ശുദ്ധമായ ജലവും, ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും നല്ല പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനു വേണ്ടി മനുഷ്യർ പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെയും സംരക്ഷിക്കുക. അധികമായി വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

അവന്തിക മനോഹരൻ
3 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം