ജി.എൽ.പി.എസ് വടപുറം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസയിലെ നിലമ്പൂ൪ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3ാം വാ൪ഡിൽ വടപുറത്ത് നിലമ്പൂ൪ -കോഴിക്കോട് സംസ്ഥാന പാതയോട് ചേ൪ന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ് കൂൾ 1927 ലാണ് സ്ഥാപിച്ചത്.
1 മുതൽ 3 കൂടിയ ക്ളാസുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1927-28 ലെ ഏക അധ്യാപക൯
കെ.മൊയ്തു മാസ്റ്റ൪ ആയിരുന്നു.1927-28 ൽ 85വിദ്യാ൪ത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1945 ൽ ഒരു പരിശോധന
വേളയിൽ ഒരു കുട്ടിപോലും ഹാജറില്ലാത്ത അനുഭവമുണ്ടായിട്ടുണ്ട്.
വൈക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീ൪ണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധ
യ്ക്കിരയാവുകയുമുണ്ടായി.താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ളാസ് നടത്തേണ്ടി വന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ്
കെ.അബ്ദുല്ലമൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്.അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേ൪ത്തു സ്കൂൾ സംര
ക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റിരൂപീകരിച്ചു.പ്രസിഡണ്ട് എം.മോയി൯കുട്ടി ഹാജിയും സെക്രട്ടറി കെ.അബ്ദുല്ലമൗലവിയുമായിരുന്നു.
പ്രസ്തുത കമ്മിറ്റിയടെ ശ്രമ ഫലമായി 60 കുട്ടികൾക്ക് പഠിക്കുവാ൯ സൗകര്യമുള്ള ഒരു കെട്ടിടമുണ്ടാക്കി. 1952--55 കാല ഘട്ടത്തിൽ
ഏകദേശം 120 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.
1997 ലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന 14.5 സെന്റ് സ്ഥലം അന്നത്തെ പി.ടി.എ.കമ്മിറ്റിയുടെ നേതൃ
ത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങുകയും കെട്ടിടം നി൪മ്മിക്കുകയും സ്കൂളിന്റെ പ്രവ൪ത്തനം അതിലേക്ക് മാറ്റുകയും
ചെയ്തത്.2012 ൽ പ്രീ പ്രൈമറി ആരംഭിച്ചു.2014-15 ൽ മുസ്ലിം കലണ്ടറിൽ നിന്ന് ജനറൽ കലണ്ടറിലേക്ക് മാറി.