ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/ പുഴുപ്പല്ലൻ സ്വർണപ്പല്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
പുഴുപ്പല്ലൻ സ്വർണപ്പല്ലൻ

അർജുൻ.അവന്റെ അമ്മ മരിച്ചു പോയി. വീട്ടിൽ അച്ഛൻ മാത്രമെയുള്ളു. ജീവിച്ചു പോകുന്നതോ ദാരിദ്രത്തിൽ.അവന് പുഴുപ്പല്ലുകൾ ഉണ്ടായിരുന്നു. അതിനാൽ സ്കൂളിലെ അവന്റെ കൂട്ടുകാരൊക്കെ അവനെ കളിയാക്കുമായിരുന്നു! അവന് അതിൽ ഏറെ സങ്കടമുണ്ടായിരുന്നു. ഓണത്തിന്റെ ആദ്യ ദിവസമായ അത്തം നാൾ എത്തി. അവനുണർന്നു' പെട്ടെന്ന് ഒരു സൂര്യപ്രകാശം അവന്റെ ദേഹത്തേക്ക് അടിച്ചു, ഉടനെ അവന്റെ പുഴു പല്ലുകൾ സ്വർണ പല്ലുകളായി മാറി. അവന്റെ വീട്ടിലെ ദാരിദ്രവും മാറി. അവൻ സക്കൂളിലേക്ക് ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാ കുട്ടികളും ടീച്ചർമാരും അവനെ നോക്കി അത്ഭുതപ്പെട്ടു.അവനെ കളിയാക്കിയ എല്ലാ കുട്ടി കളും അവന്റെ അടുത്ത് ക്ഷമ ചോദിച്ചു. അവന് വളരെ അധികം സന്തോഷമായി.

ആയുഷ് രാജ്. എ
4 D ജി.എൽ.പി.എസ് മോയൻ പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ