ജി.എൽ.പി.എസ് മാമ്പുഴ/അക്ഷരവൃക്ഷം/ജീവിക്കാം ശ്രദ്ധയോടെ, പ്രതിരോധിക്കാം അസുഖങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാം ശ്രദ്ധയോടെ, പ്രതിരോധിക്കാം അസുഖങ്ങളെ

മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകർച്ച വ്യാധികളും മറ്റു രോഗങ്ങളും. ജലത്തിലൂടെയുള്ള രോഗാണുപകർച്ച മൂലമാണ് മഴക്കാലത്ത് പലവിധ സാംക്രമിക രോഗങ്ങൾ കൂടിയ തോതിൽ കാണപ്പെടുന്നത്. കുടിവെള്ളം മലിനമാ കുന്നതും രോഗാണുക്കൾക്ക് പെറ്റു പെരുകാൻ കൂ ടുതൽ അനുയോജ്യമായ താഴ്ന്ന അന്തരീക്ഷ താപനിലയും ഈർപ്പവും ഒക്കെ ഈ വിധ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു.

മഴക്കാലത്ത് കൊതുകുകളുടെ പ്രജനനത്തിന് ആവശ്യമായ കെട്ടിക്കിടക്കുന്ന വെള്ള ത്തിൻറെ സാന്നധ്യം കൊതുകുകൾ പെരുകാനും അതുമൂലം കൊതുക് പരത്തുന്നരോഗങ്ങളുടെ ആധിക്യത്തിനും ഇടയാകുന്നു. ഇതിനു പുറമെ രോഗാണു വാഹകരായ ഈച്ചകൾ മുട്ടയിട്ടു പെരുകുന്നതും വയറിളക്ക രോഗങ്ങൾക്കും ടൈഫോയ്ഡിനുമൊക്കെ കാരമമാകുന്നു. നമുക്ക് ഇതിനെയെല്ലാം പ്രതിരോധിക്കാം. മഴക്കാല പൂർവ ശുചീകരണം നിർബന്ധമായും ഏറ്റെടു ക്കണം. എങ്കിൽ ഇത്തരം രോഗങ്ങളിൽ നിന്നും സുരക്ഷിതരാകാം.

********************

ജുമാന.
IV B ജി.എൽപി.എസ് മാമ്പുഴ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം