ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കഥ/ആപ്പിൾ മരവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
ആപ്പിൾ മരവും കൂട്ടുകാരും

രാമു എന്നു പേരായ ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.രാമുവിന്റെ വീടിനു പിറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു.ആ തോട്ടത്തിൽ ചെടികളും പൂക്കളും വലിയ ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു .രാമുവിന്റെ കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരത്തിന്റെ ചുവട്ടിലിരുന്ന് കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ അതിലെ ആപ്പിൾ കഴിച്ചിരുന്നു.. കാലം കഴിഞ്ഞു പോയതോടെ ആപ്പിൾമരത്തിൽ കായ ഉണ്ടാവുന്നത് നിന്നു.രാമു മരം മുറിക്കാൻ തീരുമാനിച്ചു. കോടാലിയുമായി വന്നു.ആ മരത്തിൽ പക്ഷികളും ചെറു പ്രാണികളും. അണ്ണാനും താമസിച്ചിരുന്നു. അവരെല്ലാം ഒത്തുകൂടി രാമുവിനെ അവന്റെ കുട്ടിക്കാലം ഓർമ്മിപ്പിച്ചു. തേനീച്ചകൾ രാമുവിന് തേൻ നൽകി അണ്ണാൻ എന്നുംധാന്യം നൽകാമെന്നും കിളികൾ എന്നും പാട്ടു പാടാമെന്നും പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ രാമുവിന് തന്റെ തെറ്റ് ബോധ്യമായി.ഈ മരം കുറേ നല്ല കിളികളുടേയും മറ്റ് ജീവികളുടേയും താമസസ്ഥലമാണെന്ന് മനസ്സിലാക്കി. പെട്ടന്ന് അവൻ പറഞ്ഞു ഞാൻ ഈ മരം മുറിക്കുന്നില്ല .എനിക്ക് എന്റെ തെറ്റ് മനസിലായി. നിങ്ങളെല്ലാവരും ഇവിടെത്തന്നെ താമസിച്ചോളൂ.രാമു അറിയിച്ചു.അവർക്കെല്ലാം സന്തോഷമായി. രാമുവിന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യമായി. നമുക്കെല്ലാവർക്കും പ്രകൃതിയേയും ജീവജാലങ്ങളേയും സ്നേഹിക്കാം .

ശിഫ.പി
4 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ