ജി.എൽ.പി.എസ് പോരൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ ലോക്ക് ഡൗൺ

എന്റെ ജീവിതത്തിൽ എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ കരുതും ,ഓ ഈ മൂന്നാം ക്ലാസുകാരി ഇത്രയധികം ജീവിച്ചോ എന്ന് . എന്നാൽ ഞാൻ എന്റെ അച്ഛനോടും അമ്മച്ഛനോടും ഒക്കെ ചോദിച്ചു ,ഈ ലോക്ക് ഡൗൺ എന്നു പറഞ്ഞ എന്താ, ന്ന് .അവരുടെ ഒക്കെ ജിവിതത്തിൽ പുതുമയുള്ള ഒന്ന് ആയിരുന്നു ഈ ലോക്ക് ഡൗൺ .അടിയന്തരാവസ്ഥ അനുഭവിച്ചിട്ടുണ്ടത്രേ എന്റെ അമ്മച്ഛൻ .എന്നാൽ ഇത് അങ്ങിനെയല്ല. ഒരു അതിജീവനത്തിന്റെ കാലമാണ് .പുതിയ ഒരു ജീവിതം നാം നമുക്ക് വേണ്ടി സൃഷ്ടിക്കുന്നു .പുതിയ ഒരു സംസ്ക്കാരം നാം പഠിക്കുന്നു .പുതിയ ഒരു പരിസ്ഥിതി പഠനം നാം നടത്തുന്നു.ഇതിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് .നമുക്കും ഈ മാനവരാശിക്കു തന്നെയും . സ്ക്കൂൾ പെട്ടെന്ന് അടച്ചപ്പോൾ ഞാൻ ശരിക്കും അങ്കലാപ്പിൽ ആയി .ഇത്രവേഗം അവധിക്കാലം വന്നോ പരീക്ഷ ഒന്നും വേണ്ടേ .അപ്പോ ഇനി എങ്ങിനെ നാലാം ക്ലാസ്സിൽ പോകും . ഞാൻ നാലാം ക്ലാസ്സിൽ എത്താൻ ആകാംഷയോടെ ഇരിക്കയായിരുന്നു .കാരണം നാലാം ക്ലാസ്സിൽ എത്തിയാലെ ഇനി പുതിയ ബാഗ് വാങ്ങി തരൂ എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട് .ഈ ബാഗ് രണ്ട് കൊല്ലം ഉപയോഗിച്ചില്ലെ .ഇനി ഒന്ന് മാറ്റണ്ടേ . അപ്പോഴതാ ടീച്ചർമാർ പറയുന്നു ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ക്കൂൾ അവധിയാണ് എന്ന് !!! വീട്ടിൽ അടങ്ങിയിരിക്കണം കൊറോണ വന്നിട്ടുണ്ട് എന്ന് .ഞാൻ വിചാരിച്ചു ഇതെന്ത് സാധനം ന്ന് .കുറെ ദിവസം കാത്തു ഈ കൊറോണ എന്താണ് എന്ന് അറിയാൻ .പിന്നെ താ അവൻ പേരു മാറ്റി കോവിഡ് _ 19 എന്നാക്കി വന്നിരിക്കുന്നു .അല്ലേലും ഈ കൊറോണ എന്ന പേര് ഒരു രസവുമില്ല .കോവിഡ് . - l9 എന്ന പേരിന് ഒരു ചന്തമുണ്ട് .പേര് രസമുണ്ടെങ്കിലും ആള് ഭയങ്കരനാ ട്ടോ കൂട്ടുകാരെ .അവൻ നമ്മുടെ ജീവനെടുക്കാൻ കഴിവുള്ളവനാ എന്നാണ് അറിയാൻ കഴിഞ്ഞത് .ആള് ഭീകരനാ കൊടുംഭീകരൻ ! . അപ്പോ എനിക്കും ഭയമായി .പക്ഷെ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറും ,ആരോഗ്യ മന്ത്രി .ഷൈലജ ടീച്ചറും ഒക്കെ പറഞ്ഞു ,ഭയം വേണ്ട ജാഗ്രത മതീ ന്ന് . അതെന്താണപ്പാ ഈ ജാഗ്രത എന്നായി എന്റെ സംശയം .എന്റെ ഏട്ടനും അച്ഛനും അമ്മയും ഒക്കെ പറഞ്ഞു തന്നു ,നമ്മൾ നമ്മളെന്ന വ്യക്തിയെ വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട കാര്യമാണത്രേ ,ഈ ജാഗ്രത ! . ഈ കോവിഡ് - 19 ഒരു കൊച്ചു ഭീകരൻ ആണത്രേ കൂട്ടുകാരേ .നമ്മുടെ വെറും കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഒരു വൈറസ്സ് ആണത്രേ ഈ കോവിഡ് - 19 .ലോകത്ത് ഒരു പാട് പേർ ഇവന്റെ ആ ക്രമണത്തിൽ മരിച്ചു കൊണ്ടിരിക്കുന്നു .ഇവൻ നമ്മുടെ നാട്ടിൽ വരാതിരിക്കണമെങ്കിൽ നാം നല്ലപോലെ വ്യക്തി ശുചിത്വം പാലിക്കണം ,പരിസര ശുചിത്വം പാലിക്കണം ', ശാരീരിക അകലം പാലിക്കണം .അനാവശ്യമായി പുറത്ത് ഇറങ്ങി നടക്കരുത് .ഇടക്ക് ഇടക്ക് കൈ സോപ്പിട്ട് കഴുകണം .വെറുതെ കഴുകിയാൽ പോരാ നല്ല പോലെ കഴുകണം .ഞാനിപ്പോ ശരിക്ക് കൈ കഴുകാൻ പഠിച്ചു .ഇനി എന്നും ഇങ്ങനെ തന്നെ കഴുകാൻ ഞാൻ ശ്രമിക്കും .കൈ കഴുകാതെ മുഖത്ത് തൊടാൻ പാടില്ല .കൂട്ടം കൂടി കളിക്കാൻ പാടില്ല .ആൾക്കാരിൽ നിന്ന് കുറച്ച് അകന്ന് നിന്ന് വേണം സംസാരിക്കാൻ .വായും മൂക്കും തൂവാല കൊണ്ട് മൂടി കെട്ടണം .പൊതുസ്ഥലങ്ങളിൽ തുപ്പരുത് .ഇങ്ങനെ ഒക്കെ ചെയ്താൽ കോവിഡിന് നമ്മളെ തൊടാൻ കിട്ടില്ല .എന്നാണ് എനിക്ക് പറഞ്ഞു തന്നത് . ഞാൻ അങ്ങിനെ ഒക്കെയാണ് ചെയ്യാറ് .എന്റെ കൂട്ടുകാരെ നിങ്ങളും ഇങ്ങനെയൊക്കെ ശീലിച്ചിട്ടില്ലേ . സ്ക്കൂൾ തുറക്കാൻ ആവുമ്പോഴേക്കും നമുക്ക് കോവിഡിനെ തുരത്തി ഓടിക്കണം .നമുക്ക് പരസ്പരം കാണാൻ കൊതിയാവുന്നില്ലേ .നമ്മുടെ സ്ക്കൂളും ടീച്ചരമാരും ,വിലാസിനി അമ്മമ്മയുടെ ചോറും സാമ്പാറും ,എനിക്ക് ഓർക്കുമ്പോ തന്നെ കൊതിയാവുന്നു . പൊട്ടിക്കാം ഈ കോവിഡ്- 19 ചങ്ങലയേ ,അതിജീവിക്കാം ഈ കാലവും ,കാരണം നാളെ നമ്മുടേതാണ് . നമ്മുടെ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാമൻ മാർക്കും മറ്റ് സന്നദ്ധ സേവകർക്കും ഭരണകർത്താക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം .അവരെ ഓർത്ത് അഭിമാനിക്കാം.

ശ്രീലക്ഷ്മി പരിയാരത്ത്
3 എ ജി.എൽ.പി.എസ് പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം