ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/കിട്ടുക്കുരങ്ങൻ

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടുക്കുരങ്ങൻ

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കൂട്ടം മൃഗങ്ങൾ താമസിച്ചിരുന്നു. അവർക്കിടയിലെ കുസൃതിക്കുട്ടനായിരുന്നു കിട്ടുക്കുരങ്ങൻ. ഒരു ദിവസം കൂട്ടത്തിലെ മുതിർന്ന ചിലർ കിട്ടുക്കുരങ്ങന്റെ വീടിനടുത്തുകൂടെ പോവുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച അവർ കണ്ടത് .വീടും പരിസരവും ആകെ മലിനമായി കിടക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു കിട്ടുവാണെങ്കിലോ ശരീരമാകെ ചെളി പിടിച്ച് മണ്ണിൽ ഉരുണ്ട് കളിക്കുന്നു." മോനേ... വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം അല്ലെങ്കിൽ കൊതുകും എലിയും പെരുകും" രോഗങ്ങൾ വരും മാത്രമല്ല സോപ്പുപയോഗിച്ച് കയ്യൊക്കെ കഴുകി വൃത്തിയാക്കണം. അവർ പറഞ്ഞു. ഇതൊന്നും കിട്ടു കേട്ടതായി നടിച്ചില്ല. അവൻ മണ്ണിൽ കളിച്ച് നടന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കിട്ടുവിന് ഭയങ്കര പനി വന്നു. രോഗം പകരുമെന്ന് കരുതി ആരും അടുത്ത് ചെന്നില്ല. അപ്പോൾ കാരണവരായ കുരങ്ങമ്മാവൻ അവിടെ എത്തി. വൈദ്യരെ കൊണ്ടുവന്നു. മരുന്ന് വാങ്ങിക്കൊടുത്തു. ഭക്ഷണം കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കിട്ടുവിന്റെ പനി കുറഞ്ഞു.കുരങ്ങമ്മാവൻ പറഞ്ഞു. "മോനേ... ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ.... ശുചിത്വമില്ലെങ്കിൽ രോഗം വരുമെന്ന്. "ശരിയാ.. എനിക്ക് തെറ്റ് പറ്റി. ഇനി ഞാൻ വീടും പരിസരവും വൃത്തിയാക്കും.ദിവസവും കുളിക്കും നന്നായി കൈകഴുകും." കിട്ടു പറഞ്ഞു. പിന്നീട് കിട്ടു നല്ല വൃത്തിയോടെ ജീവിക്കാൻ തുടങ്ങി. കൂട്ടുകാരേ... ശുചിത്വത്തോടെ ജീവിച്ചിലെങ്കിൽ നമുക്കും കിട്ടുവിന്റെ അവസ്ഥ തന്നെ സംഭവിക്കും...

സന ഫാത്തിമ പി
4B ജി എൽപി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ