ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വവും ആരോഗ്യ പ്രശ്നങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും ആരോഗ്യ പ്രശ്നങ്ങളും

കൂട്ടുകാരെ നമുക്ക് വ്യക്തി ശുചിത്വത്തിൽ നിന്നും തുടങ്ങാം. പരിസ്ഥിതി അതായത് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാനാവു. ശുചിത്വമാണ് നമുക്ക് രോഗപ്രതിരോധ ശേഷി ഉണ്ടാക്കി തരുന്നത്. ശുചിത്വത്തോടെ നടന്നാൽ കുറെയേറെ രോഗത്തെ ചെറുത്തു നിൽക്കാൻ നമുക്ക് സാധിക്കും ഇപ്പോളിതാ ലോകത്ത് ഇന്ന് വരെ വന്നിട്ടില്ലാത്ത ഒരു വൈറസ് ബാധ കൂടി നമുക്കിടയിലേക്കു കടന്നു വന്നിരിക്കുകയാണ്. ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഈ വൈറസിനെ കുറിച്ച് പഠനം നടത്തിയവർ ഒരു കാര്യമേ പറയുന്നുള്ളു. വരും നാളുകളിൽ ചിലപ്പോൾ ഇതിന് മരുന്ന് കണ്ടെത്തിയേക്കാം. എങ്കിലും ശുചിത്വം മാത്രമേ ഇപ്പോൾ ഇതിന് മ മരുന്നായി ഉള്ളൂ. നമ്മുടെ പരിസരം നന്നായി വൃത്തിയായി സൂക്ഷിക്കുക., നമ്മുടെ കൈകൾ നന്നായി വൃത്തിയായി സൂക്ഷിക്കുക. എങ്കിൽ നമുക്ക് ഏതു വൈറസിനെയും തടയാം.

അഫ്ന ഫാത്തിമ കെ
2 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം