ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌യാ‌യിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമാ‌‌‌‌‌‌‌‌‌‌‌യി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.