ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ നാലുഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.എം.എൽ.എ.ഫണ്ട്ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികള് കൂടി പണിപൂർത്തിയായിട്ടുണ്ട്.
ജൈവ വൈവിധ്യ ഉദ്യാനം

കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷന്റെയും മാവൂർ ബിജെപിയുടെയും ധനസഹായത്തോടെപുള്ളന്നൂർ ന്യൂ ഗവൺമെൻറ് എൽ പി സ്കൂളിൽ ഒരു ജൈവ വൈവിധ്യ ഉദ്യാനം തയ്യാറായി വരുന്നു. മരങ്ങളും കാടുകളും നശിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൈവ വൈവിധ്യ ഉദ്യാനം വളരെ പ്രസക്തമാണ്.ചെടികളും അവയുടെ ശാസ്ത്രീയ നാമവും പഠിക്കുകയും ഒരു ആവാസവ്യവസ്ഥ കുട്ടികൾക്ക് പരിചിതം ആക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ഉദ്യാനത്തിന്റെ ലക്ഷ്യം. ഒഴിവുവേളകളിൽ കുട്ടികൾ തന്നെ ചെടികൾ സംരക്ഷിക്കുകയും അവയ്ക്ക് വേണ്ട പരിചരണം നൽകുകയും ചെയ്യുന്നു. കൂടാതെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഈ പാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം നമ്മുടെ ജൈവവൈവിധ്യ പാർക്കിനാണ് എന്നത് ഏറെ അഭിമാനാർഹമാണ്
സ്കൂൾ വാഹനം

ഏതൊരു സ്ഥാപനത്തിന്റെയും മുഖ്യ അജണ്ടകളിലൊന്നാണ് സ്വന്തമായ ഒരു വാഹനം. സ്കൂളിൻറെ സുഗമമായ നടത്തിപ്പിനും കുട്ടികളുടെ സമയനിഷ്ഠയ്ക്കും വാഹനം വളരെ അത്യാവശ്യമാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് കൊണ്ടും അഡ്മിഷൻ പരിഗണിച്ചും പിടിഎയുടെ സജീവ ഇടപെടൽ കൊണ്ടും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒരു വാഹനം അനുവദിക്കുകയുണ്ടായി.വാഹനത്തിൻറെ നടത്തിപ്പും സാമ്പത്തിക ചെലവുകളും സ്കൂൾ തന്നെയാണ് വഹിക്കുന്നത് പ്രൈമറിയിലെ കുട്ടികൾ രക്ഷിതാക്കളുടെ സഹായമില്ലാതെ സമീപപ്രദേശങ്ങളിൽ നിന്ന് സ്കൂളിലേക്ക് എത്തുന്നത് വാഹനസൗകര്യം ഉള്ളതുകൊണ്ടു മാത്രമാണ്. വരുംവർഷങ്ങളിൽ അഡ്മിഷനിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതോടൊപ്പം വാഹന സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാൻ സ്കൂൾ കമ്മിറ്റി ആലോചിച്ചു വരുന്നു