ജി.എൽ.പി.എസ് പഴേടം പനംപൊയിൽ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി കവിത

മാറ്റുക നമ്മുടെ ശീലങ്ങളെ
മാറ്റുക ജീവിത ശൈലികളെ
മാറ്റുക ജീവിത രീതികളെ
മാറ്റുക ജീവിത ബോധത്തെ
മാലിന്യങ്ങൾ നാടെമ്പാടും
ചിതറി ചീഞ്ഞു കിടക്കുന്നു
മാറാവ്യാധികൾ വ്യാപകമായി
പെരുകി പെരുകി പടരുന്നു
മാറ്റങ്ങൾക്കൊരു നാന്ദി കുറിയ്ക്കാൻ
ഇനിയും വൈകിപ്പോയെന്നാൽ
മനുഷ്യരാശിക്കിനിയൊരു തലമുറ
കോലം കെട്ടൊരു ജന്മങ്ങൾ
ഭാസുരമായൊരു ഭാവിയ്ക്കായ്
ഒരു പുതു രീതി ചമയ്ക്കേണം
 വിഷമയമായൊരാ ഹാരങ്ങൾ
വേണ്ടെന്നോ തണമിനിയെന്നും
ജീവിതമെന്നത് രോഗം പേറി
നരകക്കുഴിയിൽ തീർക്കരുതേ
ആസ്വദിച്ചു വളരുക വേണം
തണൽമരമായിത്തീരേണം
 

നിയമോൾ .എം
4A ജി.എൽ.പി.എസ് പഴേടം പനംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത