ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി സ്കൂളിൽ നടത്തുകയുണ്ടായി. അധ്യാപകരും സ്കൂൾ പി.ടി.എ, എം.പി.ടിഎ, മറ്റ് സന്നദ്ധപ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വർണാഭമായി അലങ്കരിച്ചു. ചെണ്ടമേളത്തോടെയാണ് കുട്ടികളെ വരവേറ്റത്.സ്കൂൾ എസ്.പി.സി കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്യാൻ പ്രവേശന കവാടത്തിലുണ്ടായിരുന്നു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഒരുമിച്ച് കൂടി. പ്രധാനധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ, മറ്റ് അധ്യാപകർ ,രക്ഷിതാക്കൾ, തുടങ്ങി നിരവധി പേർ കുട്ടികളുമായി സംസാരിച്ചു. പായസ വിതരണം നടത്തി. ഓസ്ക്കാർ പടയണിയുടെ ‘മരം ഒരു വരം’ പദ്ധതി പ്രകാരം സ്കൂൾ അങ്കണത്തിൽ മരങ്ങൾക്ക് ചുറ്റും ഒരുക്കിയ ഇരിപ്പിടങ്ങളുടെ ഉദ്ഘാടനം നടന്നു. പ്രധാനധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർക്ക് കുട്ടികൾ യാത്രയയപ്പ് നൽകി.
ബലിപെരുന്നാളാഘോഷം
പെരുന്നാളാഘോഷത്തിൻ്റെ ഭാഗമായി മെഹന്ദിയിടൽ മത്സരവും പെരുന്നാൾഗാനാലാപനവും നടത്തി.
ജൂൺ 5 പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതിദിനത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂൾ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.വാർഡ് മെമ്പർ ആയിശ ഫൈസൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സുലോചന ടീച്ചർ,പെരുവള്ളൂർ കൃഷി ഓഫീസറായ ജേക്കബ് ജോർജ്, അസിസ്റ്റൻ്റുമാരായ പ്രശാന്ത് എ.എസ്,റഈസ പി. അധ്യാപകരായ അനൂപ് മാസ്റ്റർ,ലിസി ടീച്ചർ ,മൈമൂനത്ത് ടീച്ചർ, പ്രശാന്ത് മാസ്റ്റർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രകൃതി നടത്തം നടത്തി.
പ്രകൃതി നടത്തം
വൃക്ഷത്തൈ നടൽ
രക്ഷിതാക്കൾക്കുള്ള പാരൻ്റിംഗ് ക്ലാസ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം മേധാവി ഡോക്ടർ റംഷിദ എ പി രക്ഷിതാക്കൾക്കായി പാരൻ്റിംഗ് ക്ലാസ് നടത്തി.
ജൂൺ 21 യോഗദിനം
സ്കൂളിലെ അധ്യാപകൻ അനൂപ്മാഷിൻ്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു.
ലഹരി വസ്തുക്കൾക്കെതിരെ ഒറ്റക്കെട്ടായി പറമ്പിൽപീടിക
പെരുവള്ളൂർ:- പുകയില,മറ്റു ലഹരി വസ്തുക്കൾ എന്നിവയ്ക്കെതിരായി കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ജി എൽ പി എസ് പറമ്പിൽപീടിക. പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ വിദ്യാലയമാണ് ജി എൽ പി എസ് പറമ്പിൽപീടിക. വിദ്യാലയത്തിൽ ക്ലാസ് പിടിഎയുടെ ഭാഗമായി മുഴുവൻ രക്ഷിതാക്കൾക്കും പുകവലി, പരോക്ഷ പുകവലി, മറ്റു ലഹരി വസ്തുക്കളുടെ ദോഷ ഫലങ്ങൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ പരിപാടികൾ വിദ്യാലയം സംഘടിപ്പിച്ചു. പെരുവള്ളൂർ ഹെൽത്ത് ഇൻസ്പെക്ടർ ലിജു ഇഗ്നേഷ്യസ് പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ ലഹരിക്കെതിരായ കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിദ്യാലയത്തിന് സമീപത്തുള്ള അഞ്ചാലൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾ, ജീവനക്കാർ, ഡ്രൈവർമാർ എന്നിവരെല്ലാവരും ചേർന്ന് ലഹരിക്കെതിരായ പ്രവർത്തനത്തിൽ പങ്കാളികളാകും എന്ന് സാക്ഷ്യ പെടുത്തിയ കൂട്ടായ ഒപ്പ് ശേഖരണവും നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ പരിപാടിയിൽ മുഖ്യ അതിഥി ആയി വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് സുലോചന, പി ടി എ ഭാരവാഹികൾ അസ്‌ലം, ശിഹാബ്, അദ്ധ്യാപകർ ആയ മൈമൂനത്ത്,അനൂപ്, ലിസ്സി, അനീഷ തുടങ്ങിയവർ പ്രസംഗിച്ചു മറ്റു അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. ശക്തമായ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗം ആയി ജൂൺ മാസം അവസാനത്തോട് കൂടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ പുകയില വിമുക്ത വിദ്യാലയം ആയി സ്ഥാപനത്തെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം
ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വിപുലമായ പരിപാടികളോടെ നടത്തി. അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അസിസ്റ്റൻ്റ് മൈമൂന ടീച്ചർ കുട്ടികളുമായി സംസാരിച്ചു. ബഷീറിൻ്റെ ജീവിത വഴികളിലൂടെ തയ്യാറാക്കിയ കുറിപ്പ് മൻഹ,ആയിശഐമൻ,ഫാത്തിമ റിസ്‌വ എന്നിവർ അവതരിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷത്തിൽ കുട്ടികൾ അസംബ്ലിയിൽ അണിനിരന്നു. ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി. ബഷീർ കൃതികളും കഥാപാത്രങ്ങളും കുരുന്നു മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനവും നടന്നു. ബഷീർദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു.വിജി ടീച്ചർ, സിന്ധു ടീച്ചർ ,ജംഷീന ടീച്ചർ, ജിതു ടീച്ചർ,നീതു ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
രക്ഷിതാവും കുട്ടിയും ചേർന്നുള്ള ക്വിസ് മത്സരം.
ബഷീർ ദിനത്തിൻ്റെ ഭാഗമായി വിദ്യാരംഗം ക്ലബ്ബിൻ്റെ കീഴിൽ രക്ഷിതാവും കുട്ടിയും ചേർന്നുള്ള ക്വിസ് മത്സരം നടത്തി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യ വേദയുടെയും സ്കൂളിലെ മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം യുവകവി ഷാഫി പെരുവള്ളൂർ നിർവ്വഹിച്ചു. ഗായിക നിവേദ്യ ഷാജി കുട്ടികൾക്കു മുന്നിൽ പാട്ടുകൾ പാടി. സ്കൂൾ പ്രധാനധ്യാപിക സുലോചന ടീച്ചർ, മുൻ പ്രധാനധ്യാപകൻ അബ്ദുൽ കരീം മാസ്റ്റർ , സീനിയർ അസിസ്റ്റൻ്റ് മൈമൂനത്ത് ടീച്ചർ മറ്റ് അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
എൽ.എസ്.എസ് അനുമോദനം
2024_25 വർഷത്തെ 17എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു.കുട്ടികൾക്ക് ട്രോഫികൾ നൽകി.പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൽ കലാം മാസ്റ്റർ , വൈസ് പ്രസിഡൻ്റ് ആയിശ ഫൈസൽ തുടങ്ങിയവരും സ്കൂൾ നേതൃത്വത്തിനൊപ്പം പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ജൂലൈ21 ചാന്ദ്രദിനം
ചന്ദ്രദിനത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു. ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ വീഡിയോ പ്രദർശനം നടത്തി. റോക്കറ്റ് നിർമ്മാണം , പ്രദർശനം,ചാന്ദ്രദിന പതിപ്പ്, ചാന്ദ്രദിന ക്വിസ് മത്സരം എന്നിവയും നടന്നു.
പുതിയ കെട്ടിടോദ്ഘാടനം.
കേരള സർക്കാർ വിദ്യാകിരണം മിഷൻ പദ്ധതി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടോദ്ഘാടനം 2025 ആഗസ്റ്റ് 5 ചൊവ്വ 2.30 PM ശ്രീ. വി. ശിവൻ കുട്ടി (ബഹു. പൊതു വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി) നിർവഹിച്ചു. അദ്ധ്യക്ഷസ്ഥാനം ശ്രീ. അബ്ദുൽ ഹമീദ് മാസ്റ്റർ (ബഹു.വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ) വഹിച്ചു.
പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന സ്കൂളിന് കേരള സർക്കാർ നവകേരളം കർമ പദ്ധതി, വിദ്യാ കിരണം മിഷൻ പദ്ധതിക്ക് കീഴിൽ കിഫ്ബി ഫണ്ട് ( 1 കോടി 30 ലക്ഷം രൂപ) ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് 2025 ആഗസ്റ്റ് 5 ചൊവ്വാഴ്ച ഉച്ചക്ക് 2. 30PM ന് ശ്രീ. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ യുടെ അധ്യക്ഷതയിൽ ബഹു. പൊതു വിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടി അവർകൾ നിർവഹിച്ചത്.ജന പ്രതിനിധികളും സാമൂഹ്യ-രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഹിരോഷിമ നാഗസാക്കി ദിനാചരണം.
സ്കൂൾ സ്പോർട്സ്
പെരുവള്ളൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് സെപ്തംബർ 22,23 തിയ്യതികളിലായി 2025-26 വർഷത്തെ സ്കൂൾ സ്പോർട്സ് നടത്തി. വളരെ ആവേശകരമായ മത്സരത്തിൽ സ്കൂളിലെ മിന്നും താരങ്ങളെ കണ്ടെത്തി.
ശിശുദിനാഘോഷം-2025
നവംബർ 14 ശിശുദിനാഘോഷം ആഘോഷിച്ചു.കുട്ടികൾ ശിശുദിന പോസ്റ്ററുകളുമായി ചാഛാജിയുടെ വേഷത്തിൽ വന്ന് സ്‌കൂൾ അങ്കണത്തിൽ നിരന്നു നിന്നു. ക്ലാസുകളിൽ മധുര വിതരണം നടത്തി.
സ്കൂളിലെ വിവിധ മേളകളിലും മറ്റു സ്കൂൾ മത്സരങ്ങളിലും പങ്കെടുത്ത് വിജയികളായവരേയും ആദരിച്ചു.സ്‌കൂൾ പി.ടി.എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.
ENGLISH FEST 2025
ജനുവരി 6 ന് സ്കൂൾ ഇംഗ്ലീഷ് കബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാവികാസവുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ നടത്തി. LKG മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി. ഇംഗ്ലീഷ് കബ്ബ് കൺവീനർ കൗലത്ത് ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.