ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദൈവത്തിന്റെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ മാലാഖ

പതിവുപോലെ അന്നും അപ്പുക്കുട്ടൻ അമ്മയെ പ്രതീക്ഷിച്ചിരുന്നു .സമയം 10 കഴിഞ്ഞു .നീ ഉറങ്ങുന്നില്ലേ അപ്പു ,അച്ഛൻ ചോദിച്ചു .എപ്പോഴാ അച്ഛാ അമ്മ വരുക എന്നും ഞാൻ ഉറങ്ങിയതിനു ശേഷം അമ്മ വരാറുണ്ടെന്നല്ലേ അച്ഛൻ പറയാറ് .അമ്മയ്ക്ക് അപ്പുക്കുട്ടനെ കാണാൻ കൊതിയില്ലേ ?മൂന്നു ദിവസമായിട്ടും അമ്മയെ കണ്ടില്ലല്ലോ .അതിനെന്താ അച്ഛൻ ഇവിടെയില്ലേ ?അമ്മയ്ക്ക് ജോലിത്തിരക്കല്ലേ എന്നും മോനെ അമ്മ ഫോണിലൂടെ കാണാറില്ലേ .അതു പറ്റില്ല എനിക്ക് അമ്മയെ ഇപ്പോൾ നേരിട്ട് കാണണം .അമ്മ പോന്നിട്ടുണ്ട് ,അപ്പോഴേക്കും അച്ഛൻ കഥ പറഞ്ഞുതരാം .അച്ഛൻ അവനെ സമാധാനിപ്പിച്ചു .പതിവുപോലെ കഥ പകുതി ആയപ്പോഴേക്കും അപ്പുക്കുട്ടൻ ഉറങ്ങി .അച്ഛൻ അമ്മയെ ഫോണിൽ വിളിച്ചു ,എന്താണ് ജെസ്സി ഇപ്പോൾ അവിടുത്തെ അവസ്ഥ ?ജെസ്സി പറഞ്ഞു ഇവിടെ രോഗികളുടെ എണ്ണം കൂടി വരികയാണ് കൂടാതെ എനിക്ക് ചെറിയ പനിയും ഉണ്ട് .അപ്പുക്കുട്ടൻ എവിടെ ഉറങ്ങിയോ ? അവൻ നിന്നെ ചോദിച്ചു കുറേ സങ്കടപ്പെട്ടു .ഇടറിയ സ്വരത്തോെട ജെസ്സി പറഞ്ഞു ,ഇനിയെനിക്ക് നിങ്ങളെയും അപ്പുക്കുട്ടനെയും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല ,ഈ ആശുപത്രിയിൽ വൈറസ് ബാധിതരുടെ എണ്ണം വളരെ കൂടുതലാണ് എനിക്കും രോഗബാധ സംശയിക്കുന്നുണ്ട് .അപ്പുക്കുട്ടൻെറ അച്ഛൻ പറഞ്ഞു ,വിഷമിക്കേണ്ട നിനക്കൊന്നും സംഭവിക്കില്ല നിന്നെപ്പോലെയുള്ള ഭൂമിയിലെ മാലാഖമാർക്ക് വേണ്ടി ഈ ലോകം മുഴുവനും പ്രാർത്ഥിക്കുന്നുണ്ട് .

നിയ ഫാത്തിമ
4 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം