Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ
25 വയസ്സുകാരി കരോളിൻ ഒരു സോഫ്റ്റിയർ കമ്പിനിയിലെ എംബ്ലോയ് ആണ്. അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ചെറുകിട വ്യവസായം ചെയ്തു പോരുകയായിരുന്നു. അവളുടെ മുത്തച്ഛൻ മാംസാഹാര പ്രിയൻ ആയിരുന്നു. വവ്വാലിന്റെ മാംസം അദ്ദേഹത്തിന് വളരെ ഇഷ്ട്ടമായിരുന്നു. എല്ലാ വിധ മൃഗങ്ങളുടെയും മാംസം വിൽക്കപ്പെട്ടിരുന്ന ചൈനയിലെ വലിയൊരു മാർക്കറ്റ് ആയിരുന്നു ഹുനാൻ. ഇവിടെ നായ, ഈനാമ്പേച്ചി, വവ്വാലുകൾ, പലയിനം പാമ്പുകൾ തുടങ്ങിയ എല്ലാ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും പക്ഷികളുടെയും മാംസം ലഭ്യമായിരുന്നു. ഇത് അവിടുത്തെ ഗവണ്മെന്റിന്റെ സമ്മതത്തോടെ നടത്തിപ്പോകുന്ന മാർക്കറ്റ് ആയിരുന്നു. കരോളിന്റെ മുത്തച്ഛൻ അവിടുന്ന് പലപ്പോഴും വവ്വാൽ മാംസം വാങ്ങുന്നത് ഈ മാർകറ്റിൽ നിന്നായിരുന്നു. ഈ സമയത്താണ് കൊറോണ എന്നാ മഹാമാരി ചൈനയിൽ കാർന്നു തിന്നാൻ തുടങ്ങിയത്.
കുറച്ചു ദിവസങ്ങൾക്ക് ശേഷം കരോളിന്റെ മുത്തച്ഛന് ചില ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് അവളുടെ അച്ഛൻ മുത്തച്ഛനെ കൊണ്ടു നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിൽ എത്തിയതിനു ശേഷം മുത്തച്ഛന്റെ ആരോഗ്യനില മോശമായി കൊണ്ടിരുന്നു. കടുത്ത പനി, ക്ഷീണം, വിട്ടു വിട്ടുള്ള ചുമ ഈ ലക്ഷണങ്ങൾ കാരണം കരോളിൻ അച്ഛനേയും മുത്തച്ഛനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.
ഇതിനോടകം തന്നെ നാട്ടിൽ പലയിടത്തും കൊറോണ ചിലരിൽ സ്ഥിധീകരിച്ചതു കൊണ്ട് മുത്തച്ഛനും ആദ്യം കൊറോണ ടെസ്റ്റ്ആണ് ചെയ്യിപ്പിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ഐസുലേ ഷനിലേക്ക് മാറ്റി. അതിന് ശേഷം കരോളിനെയും അച്ഛനേയും വിളിച്ചു കൊണ്ട് ഡോക്ടർ കൗൺസിലിംഗ് കൊടുക്കാൻ തുടങ്ങി.
"നിങ്ങളുടെ മുത്തച്ഛന് ബാധിച്ചിരിക്കുന്നത് കൊറോണ എന്ന വളരെ മാരകമായ അസുഖം ആണ്. ഈ അസുഖത്തിന് കാരണമായ വൈറസ് അദ്ദേഹം പലപ്പോഴും സഞ്ചരിച്ചിരുന്ന മാർക്കറ്റിൽ നിന്നും അല്ലെങ്കിൽ ഈ അസുഖം ബാധിച്ചിരുന്ന മറ്റൊരാളിൽ നിന്നോ ആവാം. ഈ വൈറസ് അദ്ദേഹത്തിൽ എത്തിയത് ഏകദേശം 14 ദിവസം ആയിട്ട് ഉണ്ടാവാം. കാരണം ഈ വൈറസ് ഒരാളുടെ ശരീരത്തിൽ എത്തിയാൽ 7 മുതൽ 14 ദിവസത്തിന് ശേഷം ആവും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ വേഗം പടർന്നു പിടിക്കും"
കരോളിൻ ഡോക്ടറോട് ചോദിച്ചു :"ഡോക്ടർ, എങ്ങനെയാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്?"
ഡോക്ടർ പറഞ്ഞു: "ഇത് ഇൻഫെക്ടഡ് ആയിട്ടുള്ള ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അയാളുടെ കണ്ണിലൂടെ യോ മൂക്കിലൂടെ യോ വായയിലൂടെയോ ആണ് ഈ വൈറസ് ഒരാളുടെ ശരീരത്തിൽ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. "കരോളിൻ വീണ്ടും ചോദിച്ചു: "ഡോക്ടർ, സ്കിനിലൂടെ ഇത് പടരുമോ?
ഡോക്ടർ പറഞ്ഞു: "ഇല്ല".
കരോളിൻ വീണ്ടും ചോദിച്ചു: "ഒരാളെ തൊടുന്നത് മൂല പിന്നെ എങ്ങനെയാണ് ഈ അസുഖം പടരുന്നത്?"
ഡോക്ടർ പറഞ്ഞു: "കൊറോണ വൈറസ് തുണികൾ പോലുള്ള വസ്തുക്കളിൽ ഏകദേശം എട്ടു മണിക്കൂറോളം ഒരാളുടെ കൈകളിൽ ഏകദേശം 10 മുതൽ 20 മിനിറ്റ് വരെയും ജീവനോടെ ഉണ്ടാകും. നമ്മൾ കൊറോണ ബാധിച്ച ഒരു വ്യക്തിയേയോ ഇയാളുടെ സ്പർശനംമേറ്റ വസ്തുക്കളിലോ തൊട്ടതിന് ശേഷം 20 മിനിറ്റിനകം ആ കൈകൾ കൊണ്ട് നമ്മൾ ആഹാരം കഴിക്കുകയോ കണ്ണിലോ മൂക്കിലോ വായയിലോ തൊടുകയോ മറ്റോ ചെയ്യുകയാണെങ്കിൽ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും".
പിന്നെ ഡോക്ടർ പറഞ്ഞു: "കരോളിൻ, നിങ്ങളും നിങ്ങളുടെ കുടുംബവും അടുത്ത 14 ദിവസമായി ഐസുലേഷനിൽ പോകേണ്ടതുണ്ട്."
കരോളിൻ പറഞ്ഞു: "ഡോക്ടർ ഞാനെന്റെ മുത്തച്ഛനെയും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളെ യും തൊട്ടിട്ടില്ല പിന്നെ എന്തിനാണ് ഞാൻ ഐസുലേഷനിൽ പോകേണ്ടത്?"
ഡോക്ടർ കരോളി നോട് ചോദിച്ചു: "നിങ്ങൾ നിങ്ങളുടെ പിതാവിനെ തൊട്ടിട്ട് ഉണ്ടോ?"
കരോളിൻ പറഞ്ഞു: "അതെ."
"അങ്ങനെയാണെങ്കിൽ നിങ്ങൾ ഐസുലേഷനിലേക്ക് പോകേണ്ടിവരും."
"അതെന്തിനാണ് ഡോക്ടർ", കരോളിൻ ചോദിച്ചു.
"നിങ്ങളുടെ പിതാവ് നിങ്ങളുടെ മുത്തച്ഛനെ തൊട്ടിട്ടുണ്ട്. അദ്ദേഹത്തിൽ ഈ വൈറസ് വരാൻ കൂടുതൽ സാധ്യതയുണ്ട്. അദ്ദേഹത്തെ തൊട്ടതിലൂടെ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങൾ ഐസുലേഷനിലേക്ക് മാറണം. അല്ലെങ്കിൽ നിങ്ങളുടെ കൂട്ടുകാരികളിലേക്കും അയൽവാസി കളിലേക്കും പകരുന്നത് തടയാൻ സാധിക്കും."
ഏഴു ദിവസത്തിന് ശേഷം കരോളിന്റെ പിതാവിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കരോളിൻ. വൈദ്യസഹായം തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസത്തിനുശേഷം കരോളിനോട് ഡോക്ടർ ഫോൺ വിളിച്ചു പറഞ്ഞു: "ഒരു ബാഡ് ന്യൂസ് ഉണ്ട്. നിങ്ങളുടെ മുത്തച്ഛൻ മരണപ്പെട്ടു. പക്ഷേ നിങ്ങളുടെ പിതാവിന്റെ കണ്ടീഷനിൽ ഭേദമുണ്ട്."
അതുകേട്ട് കരോളിന് ഒത്തിരി വിഷമമായി. 14 ദിവസത്തിന് ശേഷം കരോളിൻ ഹോസ്പിറ്റലിൽ ചെന്ന് വൈദ്യപരിശോധന നടത്തി. അവൾക്ക് കൊറോണ നെഗറ്റീവ് ആണെന്ന് സ്ഥിതീകരിച്ചു. അവൾ ഡോക്ടറെ കാണാൻ ചെന്നു. പിതാവിന്റെ കാര്യങ്ങൾ അന്വേഷിച്ചു. ഡോക്ടർ പറഞ്ഞു: "നിങ്ങളുടെ പിതാവ് 90% അസുഖ വിമുക്തൻ ആണ്. രണ്ടു ദിവസത്തിനു ശേഷം നിങ്ങളുടെ പിതാവിന് നിങ്ങൾക്ക് ഡിസ്ചാർജ് ചെയ്യാം."
രണ്ടുദിവസത്തിനുശേഷം കരോളിൻ തന്റെ പിതാവിനെ ഡിസ്ചാർജ് ചെയ്തു പോകുംമുമ്പ് ഡോക്ടർ കരോളിനോട് പറഞ്ഞു: "നോക്ക് കരോളിൻ, കൊറോണ യിൽ നിന്നും നിങ്ങൾ വിമുക്തരായെങ്കിലും ഇനിയും നിങ്ങളിൽ ഈ അസുഖം വരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ പാലിക്കേണ്ടതാണ്. കാരണം ഈ വൈറസ് എത്ര അപകടകാരി ആണെന്ന് ഇതുവരെ ഒരു ഐഡിയയും ഇല്ല. അസുഖം പൂർണമായും നശിച്ചിട്ടുമില്ല. ഇപ്പോഴും ഇത് പടർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ കാര്യങ്ങൾ ഫോളോ ചെയ്യുക. ഒന്നാമതായി ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക. രണ്ടാമതായി ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ അയാളിൽനിന്നും ആറടി അകലം പാലിക്കുക. മൂന്നാമതായി പുറത്തുപോകുമ്പോൾ ആൽക്കഹോൾ, പേസ്റ്റ്, ഹാൻ വാഷ് എന്നീ സാധനങ്ങൾ കരുതുക ഇതൊരു വസ്തുവിനെയോ വ്യക്തിയെയോ തൊടുന്നതിനു മുമ്പും അതിനു ശേഷവും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. നാലാമതായി പുറത്തുപോയി വന്നതിനുശേഷം ഉപയോഗിച്ച് വസ്ത്രങ്ങൾ ചൂടുവെള്ളത്തിലോ ഡെറ്റോളിലോ കഴുകുക. അഞ്ചാമതായി പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. ആറാമതായി നിങ്ങളിൽ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ മാസ്ക് ധരിച്ച് വീട്ടിലെ മറ്റുള്ളവരുമായി ബന്ധപ്പെടാതെ സ്വയം ഐസുലേറ്റ് ചെയ്യുക. അതോടൊപ്പം ഹെൽത്ത് സെൻട്രൽ വിവരമറിയിക്കുക. "
ഡോക്ടർ പറഞ്ഞ നിർദ്ദേശങ്ങൾക്ക് ശേഷം അത് പാലിച്ചു കൊള്ളാമെന്ന് ഡോക്ടർക്ക് വാക്കു നൽകി കരോളിൻ അച്ഛനുമായി വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ
|