ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ഒരു തൈ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തൈ നടാം


ഒരു നാട്ടിൻപുറത്ത് പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും ഇണങ്ങി രണ്ടു കുടുംബം ജീവിച്ചിരുന്നു. അനുവും അപ്പുവും. അനുവിന്റെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിയും അമ്മയും അച്ഛനും, അപ്പുവിന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയനുമാണുള്ളത്. അപ്പുവിന്റെ അച്ഛന് പട്ടണത്തിൽ ജോലി കിട്ടിയപ്പോൾ അവർ പട്ടണത്തിലേക്കു പോകേണ്ടിവരുമെന്നു അച്ഛൻ അവനോടു പറഞ്ഞിരുന്നു. അപ്പുവും അനുവും വളരെയേറെ സങ്കടപ്പെട്ടു.

        അടുത്ത ദിവസം അവർ പട്ടണത്തിലേക്കു തിരിച്ചു. അനുവിന് പിന്നീടാരും കളിക്കാനുണ്ടായിരുന്നില്ല. അവന്റെ വിഷമം കണ്ടു മുത്തശ്ശി അവനോടു പറഞ്ഞു. മോനെ നീയൊരു മരം നട്ടുപിടിപ്പിക്കുക, മരങ്ങളും നമ്മെപ്പോലെതന്നെയാണ്. അവൻ അപ്പോൾ തന്നെ മുറ്റത്തേയ്ക്ക് ഓടി. അവൻ ഒരു മാവിൻ തൈ വെച്ചുപിടിപ്പിച്ചു കുറേ വെള്ളവും ഒഴിച്ചു  കൊടുത്തു. കാലങ്ങൾ കടന്നുപോയി. അപ്പുവും അവന്റെ കുടുംബവും നാട്ടിൽ തിരിച്ചെത്തി. അനുവിന്റെ മാവിൻ തൈ അവൻ അപ്പുവിന് കാണിച്ചു കൊടുത്തു. അപ്പു അതു കണ്ട് അത്ഭുതപ്പെട്ടു. എനിക്കും വെച്ചുപിടിപ്പിക്കണം കുറേ മരങ്ങൾ. അങ്ങിനെ അവർ രണ്ടുപേരും കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിച്ചു. അവരുടെ ഗ്രാമം മരങ്ങളാൽ നിറഞ്ഞു. ഗ്രാമ വാസികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല ഓക്സിജനും, തണലും,  ഭക്ഷണവും മരങ്ങൾ അവർക്ക് നൽകി.  അതിനിടെ അനു പറഞ്ഞു എന്തിനാണ് മനുഷ്യൻ മരങ്ങളെ ചൂഷണം ചെയ്യുന്നത്. അപ്പോൾ അപ്പു പറഞ്ഞു  മനുഷ്യരുടെ പല ആവശ്യങ്ങൾക്കും വേണ്ടി മരങ്ങൾ അവർ  വെട്ടിമുറിക്കുകയാണ്. എന്നിട്ടും അവർക്കു തൃപ്തിയാകുന്നില്ല. പണ്ടത്തെ പോലെ പാടത്തും പറമ്പിലും ഒരു തൈ പോലും കാണുന്നില്ല.അപ്പുവും അനുവും ഒരു തീരുമാനമെടുത്തു . നമ്മൾ കൂടുതൽ മരം വെച്ചുപിടിപ്പിക്കുക, അപ്പോൾ എല്ലാവരും മരങ്ങൾ വെച്ചുപിടിപ്പിക്കും. പണ്ടുള്ളവർക്കു ചെടികളും മരങ്ങളും ജീവനായിരുന്നു. ഇപ്പോഴത്തെ ആളുകൾക്ക് മരങ്ങൾ ശത്രുക്കളാണ്. നാമെല്ലാവരും വൃക്ഷങ്ങൾ നട്ട് നാടിനെ പച്ചപ്പോടുകൂടി സംരക്ഷിക്കുക. 


ജൈവിയ. പി പി
4 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം