ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങാം

പ്രകൃതിയിലേക്ക് മടങ്ങാം പണ്ട് മാണിക്യപുരം രാജ്യത്ത് ഒരു ക്രൂരനായ രാജാവുണ്ടായിരുന്നു. എന്നാലോ അദേഹത്തിന്റെ മന്ത്രിയാകാട്ടെ വളരെ പാവം. എല്ലാ ദിവസവും രാജാവ് മന്ത്രിയോടൊപ്പം നായാട്ടിന് പോകും.വഴിയിൽ കാണുന്ന എല്ലാ ചെടികളെയും കൂട്ടത്തിൽ വെട്ടി നശിപ്പിക്കും.മൃഗങ്ങളേയും ആവശ്യമില്ലാതെ കൊന്ന് രസിക്കും. ഇതുകണ്ട് മന്ത്രിക്ക് സങ്കടമാകും.അങ്ങനെയിരിക്കെ രാജാവിന് ഒരു പകർച്ച വ്യാധി വന്നു. എല്ലാവരും രാജാവിൽ നിന്നു വിട്ടു നിന്നു. മന്ത്രി മാത്രമായി. ഈ സമയത്ത് മന്ത്രി രാജാവിനെ ഉപദേശിച്ചു.അങ്ങ് അങ്ങയുടെ ക്രൂരതയെല്ലാം നിർത്തുക. പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിച്ചവ ആവശ്യത്തിന് ഉപയോഗിക്കുക,ഒരു ജീവികളേയും ഉപദ്രവിക്കാതിരിക്കുക എന്നിവ ജീവിതശൈലിയാക്കുക.എന്നാൽ അങ്ങയുടെ രോഗമെല്ലാം മാറും. രാജാവ് അങ്ങനെ ചിന്തിച്ചതും അദേഹത്തിന്റെ അസുഖമെല്ലാം മാറി.തുടർന്ന് കൃഷി ചെയ്തും, ജീവികളെ പരിപാലിച്ചും നല്ലൊരു ഭരണം കാഴ്ചവെച്ചു.

ശ്രീവിഷ്ണു പി.പി
രണ്ട് എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ