ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വത്തിന്റെ മഹത്വം

ഒരു ഗ്രാമത്തിൽ അമ്മുവും അവളുടെ അമ്മയും താമസിച്ചിരുന്നു .
എന്നും അമ്മു കൂട്ടുകാരുമായി അവളുടെ വീട്ടിൽ കളിക്കുമായിരുന്നു .
ഒരു ദിവസം അവർ കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ അമ്മുവിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു .
അവൾ ഓടിച്ചെന്ന് മേശപ്പുറത്തു വച്ചിരുന്ന ഭക്ഷണം എടുത്തു കഴിച്ചു .
എന്നിട്ട് വീണ്ടും കളിയ്ക്കാൻ പോയി .
രാത്രിയായപ്പോൾ അവൾക്ക് വയറുവേദനയും ഛർദിയും തുടങ്ങി .
വേദന സഹിക്കാൻ കഴിയാതെ അവൾ കരയാൻ തുടങ്ങി .
അമ്മ അവളെ അടുത്തുള്ള വൈദ്യനെ കാണിച്ചു .
വൈദ്യൻ അവൾക്ക് മരുന്ന് നൽകി .
വീട്ടിലേക്കു പോകുന്ന വഴിയിൽ അമ്മ അവളോട് ചോദിച്ചു ."
നീ കൈ കഴുകിയാണോ ഭക്ഷണം കഴിച്ചത് ?"
അവൾ പറഞ്ഞു" ഞാൻ കൈ കഴുകാതെയാണ് ഭക്ഷണം കഴിച്ചത്" .
അമ്മ അവളെ വഴക്കു പറഞ്ഞു .
"കയ്യും മുഖവും കഴുകി വൃത്തിയോടെ വേണം ഭക്ഷണം കഴിക്കാൻ .നമ്മൾ വൃത്തിയോടും ശുചിത്വത്തോടും കൂടി കഴിഞ്ഞാൽ ഒരുപാട് അസുഖങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം."
അതിന് ശേഷം ശുചിത്വത്തോട് കൂടി മാത്രമേ അവൾ എന്ത് കാര്യവും ചെയ്യാറുള്ളു .

നിഖില പി
2 ജി.എൽ.പി.എസ് .തുയ്യം.
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ